താമരശ്ശേരി:
താമരശ്ശേരിയിൽ സ്കൂൾ വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. താമരശ്ശേരി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനെതിരെയാണ് പരാതി.
കഴിഞ്ഞ വർഷം സ്കൂളിൽ ചാർജെടുത്ത NSS ചുമതലയുള്ള താമരശ്ശേരി പൂക്കോട് സ്വദേശി ഇസ്മയിൽ എന്ന അധ്യാപകനെതിരെ പരാതിക്ക് പിന്നാലെ പോക്സോ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊലീസ് കേസടുത്തതിന് പിന്നാലെ ഇസ്മായില്‍ ഒളിവിലാണ്. അധ്യാപകൻ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നതായി പരാതിയിൽ പറയുന്നു