മലപ്പുറം: കിടപ്പു മുറിയിലെ ചുമരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി ശ്വാസം മുട്ടി വിദ്യാര്‍ഥി മരിച്ചു. വള്ളിക്കാഞ്ഞിരം സ്വദേശി കിഴക്കേവളപ്പില്‍ ധ്വനിത് (11) ആണ് മരിച്ചത്. മുറിയിലെ ചുമരില്‍ തറച്ച ആണിയില്‍ ഷര്‍ട്ട് കുരുങ്ങുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അച്ഛന്‍ കണ്ടത് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്ന കുട്ടിയെയാണ്. ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സയ്ക്ക് ശേഷം ധ്വതിതിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ ചികില്‍സയില്‍ കഴിയവെ കുട്ടി മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരൂര്‍ പൊറ്റിലത്തറ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ചുമരില്‍ തറച്ച ആണിയില്‍ ഷര്‍ട്ടിന്റെ കോളര്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു
byC Live News World
•
0