കോഴിക്കോട്: കേരള പ്രവാസി സംഘം സ്ഥാപക ദിനമായ ഒക്ടോബർ 19 ന് ആരംഭിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ വിജയിപ്പിക്കുമെന്നു കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു. തിരിച്ചെത്തിയവരും നിലവിൽ പ്രവാസികളായവരുമായ വനിതകളുൾപ്പെടെ ഒന്നര ലക്ഷം പ്രവാസികളെ ജില്ലയിൽ ഈ വര്ഷം അംഗങ്ങളാക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. പ്രവാസം പൊതുവെയും ഗൾഫ് പ്രവാസം പ്രത്യേകിച്ചും ഒട്ടനവധി പ്രതിസന്ധികളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സ്വദേശീവൽക്കരണവും മധ്യപൂര്വേഷ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും ക്രൂഡ് ഓയിൽ വിലത്തകർച്ച മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം കാരണം ഏതാനും വർഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് പ്രവാസികളാണ് നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്. ഇവരുടെ ജീവിത സുരക്ഷയും ക്ഷേമവും ഉറപ്പു വരുത്തുക, പ്രവാസികൾക്കായി കേരള സർക്കാർ നടപ്പിലാക്കിയ പെൻഷനും വായ്പ്പകളുമുൾപ്പെടെയുള്ള പദ്ധതികളുടെ ഗുണഭോക്താക്കളായി മുഴുവൻ പ്രവാസികളെയും മാറ്റുക, നാലാം ലോക കേരളസഭ പ്രഖ്യാപിച്ച പ്രവാസി മിഷൻ പദ്ധതി പ്രായോഗികമാക്കുന്നതിനാവശ്യമായ പശ്ചാത്തലം ഒരുക്കുക തുടങ്ങിയ പ്രവാസി വിഷയങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കുന്നതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവൻ പ്രവാസികളുടെ യും പിന്തുണയുണ്ടാവണമെന്നു കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി സി, വി, ഇക്‌ബാൽ, പ്രസിഡണ്ട് കെ. സജീവ് കുമാർ, ട്രഷറർ എം. സുരേന്ദ്രൻ എന്നിവർ അഭ്യർത്ഥിച്ചു
ഒന്നര ലക്ഷം പ്രവാസികളെ അംഗങ്ങളാക്കും
byC Live News World
•
0
