Trending

അര്‍ജന്റീന ടീം കൊച്ചി കളത്തിൽ ഇറങ്ങും; നൂറ് കോടി ചിലവാകുമെന്ന് കായിക മന്ത്രി

കൊച്ചി: അര്‍ജന്റീന ടീം കൊച്ചിയില്‍ എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. കൊച്ചിയിലായിരിക്കും അര്‍ജന്റീന ടീം കളിക്കുക. അര്‍ജന്റീന ഫുട്‌ബോള്‍ അക്കാദമിയുമായി ചര്‍ച്ച നടത്തിയെന്നും കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്‍ജന്റീന സന്നദ്ധത അറിയിച്ചിട്ടുണ്ട്. ടീമിനെ കേരളത്തില്‍ എത്തിക്കാന്‍ 100 കോടി ചിലവ് വരുമെന്നും മന്ത്രി പറഞ്ഞു.

“ഡല്‍ഹിയില്‍ ടീമിനെ എത്തിക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശ്രമിച്ചിരുന്നു. ഈ ഭാരിച്ച ചിലവ് കാരണമാണ് അവര്‍ പിന്മാറിയത്. കേരളത്തിനു കഴിയുമെന്ന് പ്രതീക്ഷയുണ്ട്. നവംബര്‍ ആദ്യത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അധികൃതര്‍ കൊച്ചിയിലെത്തി ഗ്രൗണ്ട് പരിശോധിക്കും. ഈ ഘട്ടത്തില്‍ കായിക അക്കാദമി കരാര്‍ ഒപ്പുവെക്കാനാകും.”

“കൊച്ചിയിലാണ് അര്‍ജന്റീന കളിക്കുക. കൂടുതല്‍ പേര്‍ക്ക് കളികാണാന്‍ കഴിയുക കൊച്ചിയില്‍ മാത്രമാണ്. അതുകൊണ്ടാണ് മലപ്പുറം വേണ്ടെന്ന് വച്ചത്. കേരളത്തിലുള്ളഅര്‍ജന്റീന ഫാന്‍സിന്റെ കാര്യവും അവര്‍ കണക്കിലെടുത്തിട്ടുണ്ട്.” – മന്ത്രി പറഞ്ഞു

Post a Comment

Previous Post Next Post