Trending

ഇന്നത്തെ പ്രധാന വാർത്തകൾ* 13 -04-2026 തിങ്കൾ


 *⬛റോയല്‍ ജയം; മുംബൈയെ 18 റണ്‍സിന് പരാജയപ്പെടുത്തി ബം​ഗ​ളൂ​രു*
മും​ബൈ: റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് റോ​യ​ൽ ജ​യം. ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ​പി​എ​ൽ) ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ 18 റ​ണ്‍​സി​ന് ബം​ഗ​ളൂ​രു ത​ക​ർ​ത്തു. ആ​ദ്യം ബാ​റ്റു ചെ​യ്ത ബം​ഗ​ളൂ​രു തു​ട​ക്കം മു​ത​ൽ കൂ​റ്റ​ന​ടി​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞു. മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി പി​റ​ന്ന ഇ​ന്ന്ിം​ഗ്സി​ൽ 240 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ മും​ബൈ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 222 റ​ണ്‍​സി​ൽ വീ​ണു. ബം​ഗ​ളൂ​രു​വി​ന് വെ​ല്ലു​വി​ളി​യു​യ​ർ​ത്തും വി​ധം ബാ​റ്റ് വീ​ശാ​ൻ മും​ബെ ബാ​റ്റ​ർ​മാ​ർ​ക്കാ​യി​ല്ല.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ മും​ബൈ​യ്ക്കാ​യി റ​യാ​ൻ റി​ക്കി​ൾ​ട്ട​ണ്‍ (37), രോ​ഹി​ത് ശ​ർ​മ (19) മി​ക​ച്ച തു​ട​ക്കം ന​ൽ​കി. എ​ന്നാ​ൽ പ​രി​ക്കേ​റ്റ് രോ​ഹി​ത് ശ​ർ​മ പി​ൻ​മാ​റി​യ​ത് മും​ബൈ​ക്ക് തി​രി​ച്ച​ടി​യാ​യി. സൂ​ര്യ​കു​മാ​ർ യാ​ദ​വ് (33), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (40) എ​ന്നി​വ​ർ പൊ​രി​തി വീ​ണു. തി​ല​ക് വ​ർ​മ (1) നി​രാ​ശ​പ്പെ​ടു​ത്തി. ഷെ​ർ​ഫാ​നെ റൂ​ത​ർ​ഫോ​ർ​ഡ് (71) വ​ന്പ​നി​ട​ക​ളു​മാ​യി പൊ​​രു​തി​യെ​ങ്കി​ലും ജ​യ​ത്തി​ന​രി​കെ എ​ത്താ​നാ​യി​ല്ല. 225 റ​ണ്‍​സി​ൽ മും​ബൈ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​ച്ചു.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​ർ​സി​ബി നി​ശ്ചി​ത 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 240 റ​ണ്‍​സെ​ന്ന കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി. ആ​റ് സി​ക്സ​റു​ക​ളും ആ​റ് ബൗ​ണ്ട​റി​ക​ളു​മ​ട​ക്കം 36 പ​ന്തി​ൽ നി​ന്ന് 78 റ​ണ്‍​സോ​ടെ ആ​ർ​സി​ബി​ക്കാ​യി ഫി​ൽ സാ​ൾ​ട്ട് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു.

സ​ൾ​ട്ടി​ന് പു​റ​മേ ഓ​പ്പ​ണ​ർ വി​രാ​ട് കോ​ഹ്ലി​യും (50) അ​ർ​ധ സെ​ഞ്ചു​റി നേ​ടി. ഇ​രു​വ​രും ചേ​ർ​ന്ന് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ 120 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. മ​ധ്യ​നി​ര​യി​ൽ ര​ജ​ത് പ​ട്ടി​ദാ​ർ (53) ന​ട​ത്തി​യ വെ​ടി​ക്കെ​ട്ട് പ്ര​ക​ട​ന​മാ​ണ് ആ​ർ​സി​ബി​യെ വ​ന്പ​ൻ സ്കോ​റി​ൽ എ​ത്തി​ച്ച​ത്. ടിം ​ഡേ​വി​ഡ് (34) അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ത​ക​ർ​ത്ത​ടി​ച്ചു. മും​ബൈ ബൗ​ളിം​ഗ് നി​ര​യി​ൽ ട്രെ​ന്‍റ് ബോ​ൾ​ട്ട്, ഹ​ർ​ദി​ക് പാ​ണ്ഡ്യ, മി​ച്ച​ൽ സാ​ന്‍റ്ന​ർ, ശ​ർ​ദു​ൽ ഠാ​ക്കൂ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി. സ്റ്റാ​ർ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യ്ക്ക് ഇ​തു​വ​രെ ഈ ​ഐ​പി​എ​ൽ സീ​സ​ണി​ൽ ഒ​രു വി​ക്ക​റ്റ് പോ​ലും നേ​ടാ​നാ​യി​ട്ടി​ല്ല.

    *🟨നൈജീരിയയിൽ ഭീകരരെ ലക്ഷ്യമിട്ട് തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി മാർക്കറ്റിൽ പതിച്ചു; നൂറിലധികം പേർ കൊല്ലപ്പെട്ടു*
അബുജ: വടക്കുകിഴക്കൻ നൈജീരിയയിൽ ഭീകരരെ ലക്ഷ്യം വച്ച് തൊടുത്ത മിസൈൽ ലക്ഷ്യം തെറ്റി മാർക്കറ്റിൽ പതിച്ച് നൂറിലധികം പേർ കൊല്ലപ്പെട്ടു. യോബ് സംസ്ഥാനത്തെ ഗ്രാമത്തിലുള്ള ചന്തയിലാണ് ശനിയാഴ്ച ഈ സംഭവം നടന്നത്.

നൈജീരിയൻ വ്യോമസേന തൊടുത്ത മിസൈലാണ് ലക്ഷ്യം തെറ്റി ഇവിടെ പതിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം കൊല്ലപ്പെട്ടതായാണ് ആംനസ്റ്റി ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.

ബോർണോ സംസ്ഥാനത്തിന്‍റെ അതിർത്തിയോട് ചേർന്നുള്ള യോബ് സംസ്ഥാനത്തെ ഗില്ലി എന്ന സ്ഥലത്തെ പ്രതിവാര ചന്തയിലാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ആംനസ്റ്റി ഇന്‍റർനാഷണൽ വ്യക്തമാക്കി. അതേസമയം, മോട്ടോർ സൈക്കിളുകളിൽ യാത്ര ചെയ്തിരുന്ന ഭീകരരുടെ ഒരു കേന്ദ്രം വിജയകരമായി തകർത്തുവെന്നാണ് നൈജീരിയൻ സൈന്യം പ്രസ്താവനയിൽ അറിയിച്ചത്.

    *🟨ഇറാന് സൈനികസഹായം നൽകിയാൽ ചൈനയ്ക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ്*
വാഷിംഗ്ടൺ സിഡി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാന് സൈനിക സഹായം നൽകിയാൽ ചൈനയ്ക്കുമേൽ അധിക തീരുവ ചുമത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്. ഞായറാഴ്ച ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ട്രംപിന്‍റെ പ്രതികരണം.

ഇറാന്‍റെ സൈനിക നീക്കങ്ങൾക്ക് ചൈന സഹായം നൽകുന്നതായി കണ്ടെത്തിയാൽ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. 

ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന തയാറെടുക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്.

    *🟨യൂ​റോ​പ്പി​ന്‍റെ ഭാ​വി​ക്ക് ഹം​ഗ​റി​യു​ടെ വോ​ട്ട്*
ബ്ര​​​​സ​​​​ൽ​​​​സ്: യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യ ഭാ​​​​വി നി​​​​ർ​​​​ണ​​​​യി​​​​ക്കു​​​​ന്ന നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ഹം​​​​ഗ​​​​റി​​​​​​ക്കാ​​​​ർ. 16 വ​​​​ർ​​​​ഷ​​​​മാ​​​​യി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ​​​​തുട​​​​രു​​​​ന്ന, ട്രം​​​​പി​​​​ന്‍റെ ച​​​​ങ്ങാ​​​​തി​​കൂ​​​​ടി​​​​യാ​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി വി​​​​ക്തോ​​ർ ഓ​​​​ർ​​​​ബ​​​​നും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​ണ്.

ലി​​​​ബ​​​​റ​​​​ൽ, സോ​​​​വ്യ​​​​റ്റ് വി​​​​രു​​​​ദ്ധ നേ​​​​താ​​​​വ് എ​​​​ന്ന നി​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു തീ​​​​വ്ര വ​​​​ലു​​​​ത​​​​പ​​​​ക്ഷ​​​​പാ​​​​തി​​​​യാ​​​​യ മാ​​​​റി​​​​യ ഓ​​​​ർ​​​​ബ​​​​ൻ റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ അ​​​​ടു​​​​പ്പ​​​​ക്കാ​​​​ര​​​​ൻ കൂ​​​​ടി​​​​യാ​​​​യി. പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം രാ​​​​വി​​​​ലെ ആ​​​​റി​​​​ന് ആ​​​​രം​​​​ഭി​​​​ച്ച പോ​​​​ളിം​​​​ഗ് വൈ​​​​കു​​​​ന്നേ​​​​രം ഏ​​​​ഴി​​​​ന് അ​​​​വ​​​​സാ​​​​നി​​​​ച്ചു. ഓ​​​​ർ​​​​ബ​​​​നും പ്ര​​​​ധാ​​​​ന എ​​​​തി​​​​രാ​​​​ളി​​​​യാ​​​​യ ടി​​​​സ പാ​​​​ർ​​​​ട്ടി നേ​​​​താ​​​​വ് പീ​​​​റ്റ​​​​ർ മ​​​​ഗ്യാ​​​​റി​​​​നും ബു​​​​ഡാ​​​​പെ​​​​സ്റ്റി​​​​ലെ വെ​​​​വ്വേ​​​​റെ പോ​​​​ളിം​​​​ഗ് കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി. 62കാ​​​​ര​​​​നാ​​​​യ ഓ​​​​ർ​​​​ബ​​​​ൻ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു വി​​​​ജ​​​​യ പ്ര​​​​തീ​​​​ക്ഷ പ​​​​ങ്കു​​​​വ​​​​ച്ചു.

കി​​​​ഴ​​​​ക്കോ പ‌ി​​​​ഞ്ഞാ​​​​റോ, കു​​​​പ്ര​​​​ചാ​​​​ര​​​​ണ​​​​മോ സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യ പൊ​​​​തു​​​​സം​​​​വാ​​​​ദ​​​​മോ, അ​​​​ഴി​​​​മ​​​​തി​​​​യോ അ​​​​ല്ലെ​​​​ങ്കി​​​​ൽ ശു​​​​ദ്ധ​​​​മാ​​​​യ പൊ​​​​തു​​​​ജീ​​​​വി​​​​ത​​​​മോ ഇ​​​​വ​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​ണി​​​​തെ​​​​ന്ന് പീ​​​​റ്റ​​​​ർ മ​​​​ഗ്യാ​​​​റി​​​​ൻ പ​​​​റ​​​​ഞ്ഞു. വോ​​​​ട്ടെ​​​​ടു​​​​പ്പി​​​​ന്‍റെ ആ​​​​ദ്യ മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത വോ​​​​ട്ട​​​​ർ​​​​മാ​​​​രി​​​​ൽ 3.46 ശ​​​​ത​​​​മാ​​​​നം പേ​​​​ർ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​യി ദേ​​​​ശീ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

ഹം​​​​ഗ​​​​റി​​​​യു​​​​ടെ സോ​​​​ഷ്യ​​​​ലി​​​​സ്റ്റ് കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​നു ശേ​​​​ഷ​​​​മു​​​​ള്ള ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ റി​​​​ക്കാ​​​​ർ​​​​ഡ് പോ​​​​ളിം​​​​ഗാ​​​​ണ് ആ​​​​ദ്യ​​ മ​​​​ണി​​​​ക്കൂ​​​​റി​​​​ലു​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഹം​​​​ഗേ​​​​റി​​​​യ​​​​ൻ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് യൂറോ​​​​പ്പാ​​​​കെ ഉ​​​​റ്റു​​​​നോ​​​​ക്കു​​​​ക​​​​യാ​​​​ണ്. യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന്‍റെ പ​​​​ല​​​​ സു​​​​പ്ര​​​​ധാ​​​​ന തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ളും ഓ​​​​ർ​​​​ബ​​​​ൻ വീ​​​​റ്റോ ചെ​​​​യ്ത് ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു.

യു​​​​ക്രെ​​​​യ്നു​​​​ള്ള സൈ​​​​നി​​​​ക സ​​​​ഹാ​​​​യം, യൂ​​​​റോ​​​​പ്പി​​​​ന്‍റെ പൊ​​​​തു അ​​​​ഭ​​​​യാ​​​​ർ​​​​ഥി ന​​​​യം, ഊ​​​​ർ​​​​ജ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം ഓ​​​​ർ​​​​ബ​​​​ന്‍റെ വീ​​​​റ്റോ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു.

ഏ​​​​റ്റ​​​​വും ഒ​​​​ടു​​​​വി​​​​ൽ, യു​​​​ക്രെ​​​​യ്നു​​​​ള്ള 90 ബി​​​​ല്യ​​​​ൺ യൂ​​​​റോ​​​​യു​​​​ടെ (104 ബി​​​​ല്യ​​​​ൺ യു​​​​എ​​​​സ് ഡോ​​​​ള​​​​ർ) യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ വാ​​​​യ്പ അ​​​​ദ്ദേ​​​​ഹം ത​​​​ട​​​​ഞ്ഞു. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ നാ​​​​ല് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ വി​​​​ജ​​​​യി​​​​ച്ച് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ തു​​​​ട​​​​രു​​​​ന്ന ഓ​​​​ർ​​​​ബ​​​​ന് ഇ​​​​ത്ത​​​​വ​​​​ണ കാ​​​​ലി​​​​ട​​​​റു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

   *🟨21 മണിക്കൂറിനിടെ ഡസൻക്കണക്കിനു കോളുകൾ; ചർച്ചയിലുടനീളം ട്രംപിന്‍റെ ഇടപെടലുണ്ടായിരുന്നെന്ന് വാൻസ്*
ഇ​​സ്‌ലാമാ​​ബാ​​ദ്: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ ന​​​​ട​​​​ന്ന യു​​​​എ​​​​സ്-​​​​ഇ​​​​റാ​​​​ൻ ച​​​​ർ​​​​ച്ച​​​​യി​​​​ലു​​​​ട​​​​നീ​​​​ളം അ​​​​മേ​​​​രി​​​​ക്ക​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് വൈ​​​​സ് പ്ര​​​​സി​​​​ഡന്‍റ് ജെ.​​​​ഡി. വാ​​​​ൻ​​​​സ്. ഇ​​​റേ​​​​നി​​​​യ​​​​ൻ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നി​​​ടെ ട്രം​​​​പ് നി​​​​ര​​​​ന്ത​​​​രം ത​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​മ്പ​​​​ർ​​​​ക്കം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു. 21 മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ എ​​​​ത്ര​​​​ത​​​​വ​​​​ണ പ്ര​​​​സി​​​​ഡ​​​ന്‍റു​​​മാ​​​​യി സം​​​​സാ​​​​രി​​​​ച്ചെ​​​​ന്ന് അ​​​​റി​​​​യി​​​​ല്ല - വാ​​​​ൻ​​​​സ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞു.

ട്രം​​​പി​​​നൊ​​​​പ്പം യു​​​​എ​​​​സ് പ്ര​​​​തി​​​​രോ​​​​ധ സെ​​​​ക്ര​​​​ട്ട​​​​റി പീ​​​​റ്റ് ഹെ​​​​ഗ്‌​​​​സെ​​​​ത്ത്, സ്‌​​​​റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ, ട്ര​​​​ഷ​​​​റി സെ​​​​ക്ര​​​​ട്ട​​​​റി സ്‌​​​​കോ​​​​ട്ട് ബെ​​​​സെ​​​ന്‍റ്, യു​​​​എ​​​​സ് മി​​​​ലി​​​​ട്ട​​​​റി സെ​​​​ൻ​​​​ട്ര​​​​ൽ ക​​​​മാ​​​​ൻ​​​​ഡ് ത​​​​ല​​​​വ​​​​ൻ അ​​​​ഡ്മി​​​​റ​​​​ൽ ബ്രാ​​​​ഡ് കൂ​​​​പ്പ​​​​ർ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യും നി​​​​ര​​​​ന്ത​​​​രം കൂ​​​​ടി​​​​യാ​​​​ലോ​​​​ച​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തി​​​​യെ​​​​ന്ന് വാ​​​​ൻ​​​​സ് പ​​​​റ​​​​ഞ്ഞു.

ല​​​​ളി​​​​ത​​​​വും അ​​​​ന്തി​​​​മ​​​​വു​​​​മാ​​​​യ ഒ​​​​രു ഉ​​​​പാ​​​​ധി ഇ​​​​റാ​​​​നു​​​​മു​​​ന്നി​​​ൽ വ​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​നി​​​​ന്നു ത​​​​ങ്ങ​​​​ൾ പോ​​​​കു​​​​ന്ന​​​​തെ​​​​ന്നും ജെ.​​​​ഡി.​ വാ​​​​ൻ​​​​സ് പ​​​​റ​​​​ഞ്ഞു.
  
   *🟨സമാധാനചർച്ചകൾ തുടരുമെന്ന് പാക്കിസ്ഥാൻ*
ഇ​​​​​സ്‌ലാമാ​​​​​ബാ​​​​​ദ്: അ​​​​​മേ​​​​​രി​​​​​ക്ക- ഇ​​​​​റാ​​​​​ൻ സ​​​​​മാ​​​​​ധാ​​​​​ന ച​​​​​ർ​​​​​ച്ച ഫ​​​​​ലം​​​​​ക​​​​​ണ്ടി​​​​​ല്ലെ​​​​​ങ്കി​​​​​ലും ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി ഇ​​​​​ഷാ​​​​​ഖ് ദാ​​​​​ർ പ​​​​​റ​​​​​ഞ്ഞു. പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ ന​​​​​ട​​​​​ന്ന ച​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​തി​​​​​ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കും ഇ​​​​​റാ​​​​​നും ഇ​​​​​ഷാ​​​​​ഖ് ദാ​​​​​ർ ന​​​​​ന്ദി പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചു.

സ​​​​​മാ​​​​​ധാ​​​​​ന​​​​​ച​​​​​ർ​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്ക് ശേ​​​​​ഷം ന​​​​​ട​​​​​ന്ന വാ​​​​​ർ​​​​​ത്താ​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ഇ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു ച​​​​​ർ​​​​​ച്ച​​​​​യ്ക്ക് ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞ​​​​​ത് പാ​​​​​ക്കി​​​​​സ്ഥാ​​​​​നു ബ​​​​​ഹു​​​​​മ​​​​​തി​​​​​യാ​​​​​ണെ​​​​​ന്ന് മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞ​​​​​ത്. പ​​​​​ശ്ചി​​​​​മേ​​​​​ഷ്യ​​​​​യി​​​​​ൽ മാ​​​​​ത്ര​​​​​മ​​​​​ല്ല, ലോ​​​​​ക​​​​​മെ​​​​​മ്പാ​​​​​ടും സ്ഥി​​​​​ര​​​​​ത​​​​​യ്ക്ക് ച​​​​​ർ​​​​​ച്ച തു​​​​​ട​​​​​ക്കും കു​​​​​റി​​​​​ച്ചെ​​​​​ന്നും പാ​​​​​ക് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രി അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.

ഭാ​​​​​വി​​​​​യി​​​​​ൽ ഇ​​​​​രു​​​​​പ​​​​​ക്ഷ​​​​​വും വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ ക​​​​​രാ​​​​​റു​​​​​ക​​​​​ൾ പാ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​ത് തു​​​​​ട​​​​​രു​​​​​മെ​​​​​ന്ന് മ​​​​​ന്ത്രി പ്ര​​​​​ത്യാ​​​​​ശ പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചു. സ​​​​​മാ​​​​​ധാ​​​​​ന​​​​​ത്തി​​​​​നു​​​​​ള്ള പാ​​​​​ക്കി​​​​​സ്ഥാ​​​​ന്‍റെ ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ ഇ​​​​​നി​​​​​യും തു​​​​​ട​​​​​രും. സ​​​​​മാ​​​​​ധാ​​​​​ന ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സൈ​​​​​നി​​​​​ക മേ​​​​​ധാ​​​​​വി ഫീ​​​​ൽ​​​​ഡ് മാ​​​​ർ​​​​ഷ​​​​​ൽ അ​​​​​സീം മു​​​​​നീ​​​​​ർ പ്ര​​​​​ധാ​​​​​ന പ​​​​​ങ്കു​​​​​വ​​​​​ഹി​​​​​ച്ചി​​​​​രു​​​​​ന്നു. വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളു​​​​​ടെ പ​​​​​ല​​​​​ഘ​​​​​ട്ട​​​​​ങ്ങ​​​​​ളും സു​​​​​ഗ​​​​​മ​​​​​മാ​​​​​ക്കി​​​​​യ​​​​​ത് അ​​​​​സീം മു​​​​​നീ​​​​​റാ​​​​​ണെ​​​​​ന്ന് പാ​​​​​ക് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രി അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ടു.ക​​​​​ഴി​​​​​ഞ്ഞ​​​​​ദി​​​​​വ​​​​​സ​​​​​മാ​​​​​ണ് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഇ​​​​​റാ​​​​​നും ത​​​​​മ്മി​​​​​ലു​​​​​ള്ള ച​​​​​ർ​​​​​ച്ച പാ​​​​​ക് ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ഇ​​​​​സ്ലാ​​​​​മാ​​​​​ബാ​​​​​ദി​​​​​ൽ ന​​​​​ട​​​​​ന്ന​​​​​ത്.

    *🟨ഹെ​യ്തി​യി​ൽ തി​ക്കി​ലും തി​ര​ക്കി​ലും 30 പേ​ർ മ​രി​ച്ചു*
പോ​​​​ർ​​​​ട്ടോ പ്രി​​​​ൻ​​​​സ്: ക​​​​രീ​​​​ബി​​​​യ​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ ഹെ​​​​യ്തി​​​​യി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര കേ​​​​ന്ദ്ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ തി​​​​ക്കി​​​​ലും തി​​​​ര​​​​ക്കി​​​​ലും 30 പേ​​​​ർ മ​​​​രി​​​​ച്ചു. യു​​​​നെ​​​​സ്കോ​​​​യു​​​​ടെ ലോ​​​​ക പൈ​​​​തൃ​​​​ക കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ ലാ​​​​ഫെ​​​​റി​​​​യ​​​​ർ സി​​​​റ്റാ​​​​ഡ​​​​ലി​​​​ൽ ശ​​​​നി​​​​യാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം. 19ാം നൂ​​​​റ്റാ​​​​ണ്ടി​​​​ൽ നി​​​​ർ​​​​മി​​​​ച്ച കോ​​​​ട്ട​​​​യു​​​​ടെ സ്ഥാ​​​​പ​​​​ക​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ര​​​​സ്യം ചെ​​​​യ്തി​​​​രു​​​​ന്നു.

ഇ​​​​തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ൾ​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി സ​​​​ന്ദ​​​​ർ​​​​ശ​​​​ക​​​​രാ​​​​ണെ​​​​ത്തി​​​​യ​​​​ത്. കോ​​​​ട്ട​​​​യു​​​​ടെ പ്ര​​​​വേ​​​​ശ​​​​ന ക​​​​വാ​​​​ട​​​​ത്തി​​​​ന​​​​ടു​​​​ത്താ​​​​ണ് തി​​​​ക്കും തി​​​​ര​​​​ക്കു​​​​മു​​​​ണ്ടാ​​​​യ​​​​ത്.

ക​​​​ന​​​​ത്ത മ​​​​ഴ ആ​​​​രം​​​​ഭി​​​​ച്ച​​​​തോ​​​​ടെ സ്ഥിതി കൂ​​​​ടു​​​​ത​​​​ൽ വ​​​​ഷ​​​​ളാ​​​​യി. ഫ്രാ​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്ന് ഹെ​​​​യ്തി സ്വാ​​​​ത​​​​ന്ത്ര്യം നേ​​​​ടി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ വി​​​​പ്ല​​​​വ​​​​കാ​​​​രി​​​​യാ​​​​യ ഹെ​​​​ൻ​​​​റി ക്രി​​​​സ്റ്റോ​​​​ഫ് നി​​​​ർ​​​​മി​​​​ച്ച​​​​താ​​​​ണ് സി​​​​റ്റാ​​​​ഡല ലാ​​​​ഫെ​​​​റി​​​​യ​​​​ർ.

    *🟨ല​ക്‌​നൗ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​നെ​തി​രെ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​ന് ഏ​ഴ് വി​ക്ക​റ്റ് ജ​യം*
ല​ക്‌​നൗ: ഐ​പി​എ​ല്ലി​ല്‍ ല​ക്‌​നൗ സൂ​പ്പ​ര്‍ ജ​യ​ന്‍റ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​ന് ഏ​ഴ് വി​ക്ക​റ്റ് ജ​യം. മ​ത്സ​ര​ത്തി​ല്‍ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ല​ക്‌​നൗ നി​ശ്ചി​ത ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 164 റ​ണ്‍​സാ​ണ് നേ​ടി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഗു​ജ​റാ​ത്ത് 18.4 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു.

ജോ​സ് ബ​ട്‌​ല​ര്‍ (37 പ​ന്തി​ല്‍ 60), ശു​ഭ്മാ​ന്‍ ഗി​ല്‍ (40 പ​ന്തി​ല്‍ 56) എ​ന്നി​വ​രാ​ണ് ഗു​ജ​റാ​ത്തി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഗു​ജ​റാ​ത്തി​ന് സാ​യ് സു​ദ​ര്‍​ശ​ന്‍റെ (15) വി​ക്ക​റ്റ് തു​ട​ക്ക​ത്തി​ല്‍ ന​ഷ്ട​മാ​യി. പി​ന്നീ​ട് ഗി​ല്‍ - ബ​ട്‌​ല​ര്‍ സ​ഖ്യം 84 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. ഇ​തു​ത​ന്നെ​യാ​ണ് ഗു​ജ​റാ​ത്തി​ന്‍റെ വി​ജ​യ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ (13 പ​ന്തി​ല്‍ 21), രാ​ഹു​ല്‍ തെ​വാ​ട്ടി​യ (എ​ട്ട് പ​ന്തി​ല്‍ 19) എ​ന്നി​വ​ര്‍ ഗു​ജ​റാ​ത്തി​നെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ചു.

21 പ​ന്തി​ല്‍ 30 റ​ണ്‍​സെ​ടു​ത്ത എ​യ്ഡ​ന്‍ മാ​ര്‍​ക്ര​മാ​ണ് ല​ക്‌​നൗ​വി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. പി​ന്നീ​ട് ആ​ര്‍​ക്കും 20 റ​ണ്‍​സി​ന​പ്പു​റം നേ​ടാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. പ്ര​സി​ദ്ധ് കൃ​ഷ്ണ ഗു​ജ​റാ​ത്തി​ന് വേ​ണ്ടി നാ​ല് വി​ക്ക​റ്റ് നേ​ടി. അ​ശോ​ക് ശ​ര്‍​മ​യ്ക്ക് ര​ണ്ട് വി​ക്ക​റ്റു​ണ്ട്.

    *🟨കേരളത്തിലെ ജാതി സമൂഹത്തിന്റെ അവസാന കണ്ണിയാണ് നിതിൻ” വേടന്റെ കടുത്ത പ്രതികരണം_*

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ ജാതി അധിക്ഷേപവും മാനസിക പീഡനവും ആരോപിച്ച് കുടുംബം രംഗത്ത്. സംഭവത്തിൽ സാമൂഹിക പ്രവർത്തകൻ വേടൻ ശക്തമായ പ്രതികരണം രേഖപ്പെടുത്തി.

പഠിക്കാനുള്ള സ്വപ്നവുമായി എത്തിയ ഒരു വിദ്യാർത്ഥിയെ സമൂഹത്തിലെ ജാതിവിവേചനം തന്നെയാണ് കൊന്നുകളഞ്ഞതെന്ന് വേടൻ ആരോപിച്ചു. നിതിനും കുടുംബത്തിനും നീതി ലഭിക്കാത്ത പക്ഷം അത് സമൂഹത്തിനാകെ നീതി നിഷേധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ ഏഴംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുകയാണ്. കണ്ണൂർ എസിപി ആർ. ഹരിപ്രസാദ് മേൽനോട്ടം വഹിക്കുന്ന സംഘം അന്വേഷണം തുടരുന്നു. മനുഷ്യാവകാശ കമ്മീഷനും കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജാതിയും നിറവും പേരിൽ നിരന്തരം അധിക്ഷേപം നേരിട്ടതായി കുടുംബം ആരോപിക്കുന്നു. “തെരുവ് പട്ടി” എന്ന് വിളിച്ച് അപമാനിച്ചതും മാർക്ക് കുറച്ച് ഭീഷണിപ്പെടുത്തിയതുമെന്ന ഗുരുതര ആരോപണങ്ങളും ഉയരുന്നു.

സംഭവത്തെ തുടർന്ന് രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അസ്വാഭാവിക മരണമായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.

 നിതിന് നീതി വേണം ജാതിവിവേചനത്തിനെതിരെ ശബ്ദമുയരട്ടെ.

Post a Comment

Previous Post Next Post