Trending

പ്രഭാത വാർത്തകൾ* 15-02-2026 ഞായർ


 *🟨🌍റെ​യി​ൽ​വേ​യി​ൽ ഇ​നി ശു​ചി​ത്വ​മു​ള്ള കോ​ച്ചു​ക​ൾ വരും, യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സമേകി കേന്ദ്ര പ്രഖ്യാപനം*

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ളും വ​ർ​ധി പ്പി​ക്കു​ന്ന​തി​നാ​യി ബൃ​ഹ​ത്താ​യ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. 'ഇ​ന്ത്യ​ൻ റെ​യി​ൽ​വേ റി​ഫോം പു​ഷ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ട്രെ​യി​ൻ കോ​ച്ചു​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും റെ​യി​ൽ​വേ​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ച​ര​ക്ക് നീ​ക്കം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​മാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് പു​തി​യ ശു​ചി​ത്വ പ​രി​പാ​ടി​ക​ൾ. സ്ലീ​പ്പ​ർ, എ​സി കോ​ച്ചു​ക​ൾ​ക്ക് പു​റ​മെ സാ​ധാ​ര​ണ​ക്കാ​ർ യാ​ത്ര ചെ​യ്യു​ന്ന ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലെ ശു​ചി​ത്വ​ത്തി​നും ഇ​നി വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കും.

ട്രെ​യി​നു​ക​ളി​ലെ ശു​ചി​മു​റി​ക​ൾ കൂ​ടു​ത​ൽ വൃ​ത്തി​യാ​യും ദു​ർ​ഗ​ന്ധ​മി​ല്ലാ​തെ​യും സൂ​ക്ഷി​ക്കാ​ൻ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കും. യാ​ത്ര​യ്ക്കി​ട​യി​ൽ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ശു​ചി​മു​റി​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ളെ നി​യോ​ഗി​ക്കും.

യാ​ത്ര​ക്കാ​ർ​ക്ക് ശു​ചി​ത്വ​മി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ത​ത്സ​മ​യം പ​രാ​തി ന​ൽ​കാ​നും അ​ത് വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​നു​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കും. റെ​യി​ൽ​വേ​യു​ടെ സാ​മ്പ​ത്തി​ക നി​ല മെ​ച്ച​പ്പെ​ടു​ത്താ​ൻ ച​ര​ക്ക് നീ​ക്ക​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ന്ന​ത്.

കൂ​ടു​ത​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ റെ​യി​ൽ​വേ വ​ഴി എ​ത്തി​ക്കാ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കും. ഇ​തി​നാ​യി ച​ര​ക്ക് ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത​യും ല​ഭ്യ​ത​യും വ​ർ​ധി​പ്പി​ക്കും. ച​ര​ക്കു​ക​ൾ വേ​ഗ​ത്തി​ൽ കൈ​മാ​റാ​ൻ പ്ര​ധാ​ന സ്റ്റേ​ഷ​നു​ക​ൾ​ക്ക് സ​മീ​പം അ​ത്യാ​ധു​നി​ക ലോ​ജി​സ്റ്റി​ക് ഹ​ബ്ബു​ക​ൾ സ്ഥാ​പി​ക്കും.

   *🟨കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി; പ്ര​തി പി​ടി​യി​ൽ*
ന്യൂ​ഡ​ൽ​ഹി: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. ഡ​ൽ​ഹി സു​ൽ​ത്താ​ൻ​പു​രി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ പി-​ബ്ലോ​ക്കി​ലെ ഒ​രു വീ​ട്ടി​ൽ വ​ഴ​ക്ക് ന​ട​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കി​ട​ക്ക​യി​ൽ ച​ല​ന​മ​റ്റ നി​ല​യി​ൽ കി​ട​ന്നി​രു​ന്ന യു​വ​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്താ​യി യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​നി​ലി​നെ മ​ദ്യ​പി​ച്ച നി​ല​യി​ലും പോ​ലീ​സ് ക​ണ്ടെ​ത്തി.

യു​വ​തി​യ ഉ​ട​ൻ​ത​ന്നെ മം​ഗോ​ൾ​പു​രി​യി​ലെ സ​ഞ്ജ​യ് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 10 ഉം 13​ഉം വ​യ​സു​ള്ള മ​ക്ക​ൾ ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് വ​ഴ​ക്കി​ന് പി​ന്നാ​ലെ പി​താ​വ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്.

അ​നി​ൽ ഭാ​ര്യ​യു​ടെ ക​ഴു​ത്തി​ൽ സ്കാ​ർ​ഫ് കെ​ട്ടി മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കു​ട്ടി​ക​ൾ ന​ൽ​കി​യ മൊ​ഴി. തു​ട​ർ​ന്ന് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്ന അ​നി​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
*
    *🟨ഇന്ത്യ-അമേരിക്ക വ്യാപാര കരാർ; പീയൂഷ് നുണ പറയുന്നുവെന്നു രാഹുൽ; രാഹുലിനു ധാരണയില്ലെന്ന് മറുപടി*
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ-​​​അ​​​മേ​​​രി​​​ക്ക വ്യാ​​​പാ​​​ര ക​​​രാ​​​റി​​​നെ​​​ച്ചൊ​​​ല്ലി ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ പോ​​​ര് മു​​​റു​​​കു​​​ന്നു. ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലു​​​ണ്ടാ​​​യ പോ​​​ര് ഇ​​​രു​​​കൂ​​​ട്ട​​​രും പു​​​റ​​​ത്തേ​​​ക്കു വ്യാ​​​പി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ്.

വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പീയൂ​​​ഷ് ഗോ​​​യ​​​ൽ ക​​​രാ​​​റി​​​നെ​​​പ്പ​​​റ്റി നു​​​ണ പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്ന് ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പ​​​ങ്കു​​​വ​​​ച്ച വീ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ ആ​​​രോ​​​പി​​​ച്ചു. അ​​​മേ​​​രി​​​ക്ക ബം​​​ഗ്ലാ​​​ദേ​​​ശി​​​നു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി തീ​​​രു​​​വ പൂ​​​ജ്യ​​​മാ​​​ക്കു​​​ക​​​യും ഇ​​​ന്ത്യ​​​ക്ക് 18 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്താ​​​ൽ ന​​​മ്മു​​​ടെ രാ​​​ജ്യ​​​ത്തെ ടെക്സ്റ്റൈൽ വ്യ​​​വ​​​സാ​​​യ​​​ത്തെ അ​​​തു ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്ന് പ​​​രു​​​ത്തി ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശി​​​ന് പൂ​​​ജ്യം തീ​​​രു​​​വ ന​​​ൽ​​​കി​​​യ​​​തെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​രു​​​ത്തി ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്താ​​​ൽ ന​​​മു​​​ക്കും പൂ​​​ജ്യം തീ​​​രു​​​വ ല​​​ഭി​​​ക്കു​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​ങ്ങ​​​നെ സം​​​ഭ​​​വി​​​ച്ചാ​​​ൽ ന​​​മ്മു​​​ടെ പ​​​രു​​​ത്തി ക​​​ർ​​​ഷ​​​ക​​​ർ എ​​​ന്തു ചെ​​​യ്യു​​​മെ​​​ന്നും രാ​​​ഹു​​​ൽ ചോ​​​ദി​​​ച്ചു.

ഇ​​​ന്ത്യ​​​യു​​​ടെ പ​​​രു​​​ത്തി കൂ​​​ടു​​​ത​​​ലും ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്കാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​രു​​​ത്തി ഇ​​​റ​​​ക്കു​​​മ​​​തി കു​​​റ​​​യ്ക്കു​​​ന്ന​​​താ​​​യി ബം​​​ഗ്ലാ​​​ദേ​​​ശ് സൂ​​​ച​​​ന ന​​​ൽ​​​കി​​​ത്തു​​​ട​​​ങ്ങി. ഇ​​​ന്ത്യ​​​ൻ തു​​​ണി​​​വ്യ​​​വ​​​സാ​​​യ​​​ത്തെ ന​​​ശി​​​പ്പി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നി​​​ട്ടും മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ക​​​ള്ളം പ​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്ന് രാ​​​ഹു​​​ൽ ആ​​​രോ​​​പി​​​ച്ചു. എ​​​ന്നാ​​​ൽ, സ​​​ന്പ​​​ദ്‌​​​വ്യ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച് ധാ​​​ര​​​ണ​​​യി​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണ് രാ​​​ഹു​​​ൽ ഇ​​​ത്ത​​​രം പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പീയൂ​​​ഷ് ഗോ​​​യ​​​ൽ പ്ര​​​തി​​​ക​​​രി​​​ച്ചു.

മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ക്കാ​​​ൻ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യി ഒ​​​ന്നു​​​മി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം ഉ​​​ന്ന​​​യി​​​ക്കു​​​ന്നു. വ്യാ​​​പാ​​​ര ക​​​രാ​​​റു​​​കൊ​​​ണ്ട് ഇ​​​ന്ത്യ​​​ൻ ടെക്സ്റ്റൈൽ വ്യ​​​വ​​​സാ​​​യ​​​ത്തി​​​നു നേ​​​ട്ടം മാ​​​ത്ര​​​മേ ഉ​​​ണ്ടാ​​​കൂ. അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ൾ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്തു സം​​​സ്ക​​​രി​​​ച്ച് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത് ആ​​​ഗോ​​​ള​​​വ്യാ​​​പാ​​​ര​​​ത്തി​​​ൽ തു​​​ട​​​ർ​​​ന്നു​​​പോ​​​രു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നും ഗോ​​​യ​​​ൽ പ​​​റ​​​ഞ്ഞു. ക​​​ള്ളം പ​​​റ​​​യു​​​ക​​​യും അ​​​ത് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യു​​​മാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ രീ​​​തി​​​യെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​പ്ര​​​തി​​​ക​​​രി​​​ച്ചു.

യു​​​പി​​​എ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തു മാ​​​ത്ര​​​മാ​​​ണ് ക​​​ർ​​​ഷ​​​ക​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളി​​​ൽ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്ത​​​തെ​​​ന്നും ബി​​​ജെ​​​പി​​​ സ​​​ർ​​​ക്കാ​​​ർ ക​​​ർ​​​ഷ​​​ക​​​രെ പൂ​​​ർ​​​ണ​​​മാ​​​യും സം​​​ര​​​ക്ഷി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

    *🟨കൂ​ടു​ത​ൽ സു​ര​ക്ഷാ ഫീ​ച്ച​റു​ള്ള 100, 500 രൂ​പ നോ​ട്ടു​ക​ൾ വരുന്നു*
പ​​​​ര​​​​വൂ​​​​ർ: രാ​​​​ജ്യ​​​​ത്തു നി​​​​ല​​​​വി​​​​ല്‍ പ്ര​​​​ചാ​​​​ര​​​​ത്തി​​​​ലു​​​​ള്ള 100, 500 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ളി​​​​ല്‍ പ്ര​​​​ധാ​​​​ന സു​​​​ര​​​​ക്ഷാ​​​മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ത്താ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് തീ​​​രു​​​മാ​​​നി​​​ച്ചു. 2026ലെ ​​​​ക​​​​റ​​​​ൻ​​​​സി അ​​​​പ്‌​​​​ഡേ​​​​റ്റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു ന​​​​ട​​​​പ​​​​ടി.

എ​​​​ന്നാ​​​​ല്‍, ഇ​​​​ത് 2016ലേ​​​​തു​​​പോ​​​​ലു​​​​ള്ള നോ​​​​ട്ട് നി​​​​രോ​​​​ധ​​​​ന​​​​മ​​​​ല്ലെ​​​​ന്നും നി​​​​ല​​​​വി​​​​ലു​​​​ള്ള നോ​​​​ട്ടു​​​​ക​​​​ള്‍ അ​​​​സാ​​​​ധു​​​​വാ​​​​കി​​​​ല്ലെ​​​​ന്നും ആ​​​​ർ​​​​ബി​​​​ഐ വ്യ​​​​ക്ത​​​​മാ​​​​ക്കി. ​നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ രൂ​​​​പ​​​​ക​​​​ല്പ​​​​ന​​​​യി​​​​ല്‍ മാ​​​​റ്റ​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും അ​​​​വ​​​​യു​​​​ടെ സു​​​​ര​​​​ക്ഷ​​​​യും ഈ​​​​ടു​​​​നി​​​​ല്പും ​വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് വ​​​​രു​​​​ത്തു​​​​ന്ന​​​​ത്. നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ പ്രി​​​​ന്‍റിം​​​​ഗി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ വ്യ​​​​ക്ത​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കും.

നോ​​​​ട്ടു​​​​ക​​​​ള്‍ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​മ്പോ​​​​ള്‍ മ​​​​ഷി മ​​​​ങ്ങു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ കൂ​​​​ടു​​​​ത​​​​ല്‍ ക​​​​ടുപ്പമുള്ള മ​​​​ഷി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കും. വാ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കി​​​​ന്‍റെ വ്യ​​​​ക്ത​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും മൈ​​​​ക്രോ ലെ​​​​റ്റ​​​​റിം​​​​ഗ് കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. കാ​​​​ഴ്ച​​​പ​​​​രി​​​​മി​​​​തി​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കും മ​​​​റ്റും നോ​​​​ട്ട് തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ടാ​​​​ക്റ്റൈ​​​​ല്‍ മാ​​​​ർ​​​​ക്കു​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കും.​ ദൈ​​​​നം​​​​ദി​​​​ന ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്‍ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന നോ​​​​ട്ടു​​​​ക​​​​ളാ​​​​ണ് നൂറും അഞ്ഞൂറും.

കൂ​​​​ടാ​​​​തെ, ക​​​​ള്ള​​​​നോ​​​​ട്ടു​​​​ക​​​​ള്‍ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ ആ​​​​ധു​​​​നി​​​​ക സു​​​​ര​​​​ക്ഷാ​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​ത് അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ബി​​​​ഐ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ആശങ്കപ്പെടേണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന് ആ​​​​ർ​​​​ബി​​​​ഐ അ​​​​റി​​​​യി​​​​ച്ചു. നി​​​​ല​​​​വി​​​​ല്‍ കൈ​​​​വ​​​​ശ​​​​മു​​​​ള്ള 100, 500 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ള്‍ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി സാ​​​​ധു​​​​ത​​​​യു​​​​ള്ള​​​​താ​​​​ണ്.

അ​​​​വ തു​​​​ട​​​​ർ​​​​ന്നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. പ​​​​ഴ​​​​യ നോ​​​​ട്ടു​​​​ക​​​​ള്‍ ബാ​​​​ങ്കു​​​​ക​​​​ളി​​​​ല്‍ ന​​​​ല്‍​കി മാ​​​​റ്റേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. പു​​​​തി​​​​യ സു​​​​ര​​​​ക്ഷാ​​​ ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​ള്ള നോ​​​​ട്ടു​​​​ക​​​​ള്‍ ബാ​​​​ങ്കു​​​​ക​​​​ള്‍ വ​​​​ഴി​​​​യും എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ള്‍ വ​​​​ഴി​​​​യും ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി മാ​​​​ത്ര​​​​മേ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​ക​​​​യു​​​​ള്ളൂ.

    *🟨ബി​ഹാ​റി​ൽ വ്യാ​ജ മ​രു​ന്നു നി​ർ​മാ​ണ​ശാ​ല: 27 കി​ലോ​ പാ​ര​സെ​റ്റ​മോ​ൾ പൗ​ഡ​ർ, 1,19,800 വ്യാ​ജ സി​ങ്ക് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി*
പ​ട്ന: ഡ​ൽ​ഹി പോ​ലീ​സി​ലെ ആ​ന്‍റി-​നാ​ർ​ക്കോ​ട്ടി​ക്സ് ടാ​സ്‌​ക് ഫോ​ഴ്‌​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തിൽ ബി​ഹാ​റി​ലെ ഗ​യ​യി​ൽ വ്യാ​ജ മ​രു​ന്നു​ നി​ർ​മാ​ണ​ശാ​ല ക​ണ്ടെ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മുന്പ് ബി​ഹാ​ർ ത​ല​സ്ഥാ​ന​മാ​യ പ​ട്ന​യി​ലും വ്യാ​ജ മ​രു​ന്നു​നി​ർ​മാ​ണ​ശാ​ല ക​ണ്ടെ​ത്തി​യി​രു​ന്നു.

ഇ​വി​ടെനിന്ന് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ​നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളാ​ണ് ഗ​യ​യി​ലെ ഫാ​ക്ട​റി ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തെ സ​ഹാ​യി​ച്ച​ത്. യാ​തൊ​രു ലൈ​സ​ൻ​സു​മി​ല്ലാ​തെ​യാ​ണ് ഗ​യ​യി​ൽ ഫാ​ക്ട​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. ഫാ​ക്ട​റി ന​ട​ത്തി​പ്പു​കാ​ര​നാ​യ അ​രു​ണി​നെ(59) പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

പ​രി​ശോ​ധ​ന​യി​ൽ വ​ലി​യ അ​ള​വി​ൽ വ്യാ​ജ മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി. 1,19,800 വ്യാ​ജ സി​ങ്ക് ഗു​ളി​ക​ക​ൾ, 42,480 വ്യാ​ജ അ​സി​ത്രോ​മൈ​സി​ൻ ഗു​ളി​ക​ക​ൾ, 27 കി​ലോ​ പാ​ര​സെ​റ്റ​മോ​ൾ പൗ​ഡ​ർ എ​ന്നി​വ പി​ടി​കൂ​ടി. മ​രു​ന്നു​ നി​ർ​മാ​ണ​ത്തി​നു​ള്ള ചേ​രു​വ​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. വ​ലി​യ തോ​തി​ലു​ള്ള ഉ​ത്പാ​ദ​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന മെ​ഷീ​നു​ക​ളും ഫാ​ക്ട​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

വേ​ദ​ന​സം​ഹാ​രി​ക​ൾ എ​ന്ന വ്യാ​ജേ​ന ല​ഹ​രി മ​രു​ന്നു​ക​ളും സം​ഘം വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്നു. 5 കോ​ടി​യി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ഫാ​ക്ട​റി​യി​ൽ സം​സ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. ഈ ​മ​രു​ന്നു​ക​ൾ​ക്കാ​യു​ള്ള അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ നി​യ​മ​വി​രു​ദ്ധ​മായാ​ണ് വാ​ങ്ങി​യി​രു​ന്ന​ത്.

   *🟨വി​​​വാ​​​ഹി​​​ത​​​രാ​​​കാ​​​തെ ജീവിക്കുന്പോൾ സ്ത്രീധന പരാതി നിലനിൽക്കുമോയെന്നു പരിശോധിക്കാൻ സുപ്രീംകോടതി*
ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വാ​​​ഹി​​​ത​​​രാ​​​കാ​​​തെ ഉ​​​ഭ​​​യ​​​ക​​​ക്ഷി സ​​​മ്മ​​​ത​​​പ്ര​​​കാ​​​രം സ്ത്രീ​​​യും പു​​​രു​​​ഷ​​​നും ഒ​​​ന്നി​​​ച്ചു ജീ​​​വി​​​ക്കു​​​ന്പോ​​​ൾ (ലി​​​വിം​​​ഗ് ടു​​​ഗ​​​ത​​​ർ) സ്ത്രീ​​​യു​​​ടെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പു​​​രു​​​ഷ​​​നെ​​​തി​​​രേ സ്ത്രീ​​​ധ​​​ന നി​​​രോ​​​ധ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മോ​​​യെ​​​ന്ന വി​​​ഷ​​​യം പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി തീ​​​രു​​​മാ​​​നി​​​ച്ചു.

നി​​​ല​​​വി​​​ലെ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഭ​​​ർ​​​ത്താ​​​വി​​​നും ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ ഭാ​​​ര്യ​​​ക്കു മാ​​​ത്ര​​​മേ ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ലെ 498 (എ) ​​​വ​​​കു​​​പ്പ് പ്ര​​​കാ​​​ര​​​മോ ഭാ​​​ര​​​തീ​​​യ ന്യാ​​​യ സം​​​ഹി​​​ത​​​യി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​ര​​​മോ സ്ത്രീ​​​ധ​​​ന പീ​​​ഡ​​​ന​​​ത്തി​​​നെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ക്കൂ. എ​​​ന്നാ​​​ൽ ലി​​​വിം​​​ഗ് ടു​​​ഗ​​​ത​​​ർ ബ​​​ന്ധ​​​ങ്ങ​​​ൾ ഈ ​​​നി​​​യ​​​മ​​​ത്തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​മോ​​​യെ​​​ന്ന വി​​​ഷ​​​യ​​​മാ​​​ണ് സു​​​പ്രീം​​​കോ​​​ട​​​തി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.

വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി​​​യ സു​​​പ്രീം​​​കോ​​​ട​​​തി, അ​​​ഡീ​​​ഷ​​​ണ​​​ൽ സോ​​​ളി​​​സി​​​റ്റ​​​ർ ജ​​​ന​​​റ​​​ൽ ഐ​​​ശ്വ​​​ര്യ ഭാ​​​ട്ടി​​​യോ​​​ടു കോ​​​ട​​​തി​​​യെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. അ​​​ഭി​​​ഭാ​​​ഷ​​​ക നീ​​​ന ന​​​രി​​​മാ​​​നെ അ​​​മി​​​ക്ക​​​സ് ക്യൂ​​​റി​​​യാ​​​യി നി​​​യ​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ലി​​​വ് ഇ​​​ൻ പ​​​ങ്കാ​​​ളി സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം കു​​​റ്റ​​​വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ച്ച​​​തു ചോ​​​ദ്യം ചെ​​​യ്ത് ക​​​ർ​​​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​യാ​​​യ ഡോ​​​ക്‌​​​ട​​​ർ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യാ​​​ണ് വി​​​ഷ​​​യ​​​ത്തി​​​ന് അ​​​ടി​​​സ്ഥാ​​​നം..
 
   *🟨പുൽവാമയിലെ കണ്ണീരിന് ഏഴാണ്ട്*

ന്യൂ​​​ഡ​​​ൽ​​​ഹി: പു​​​ൽ​​​വാ​​​മ​​​യി​​​ൽ 40 സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഏ​​​ഴാ​​​ണ്ട്. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളോ​​​ട് സ​​​ർ​​​ക്കാ​​​ർ എ​​​ങ്ങ​​​നെ​​​യാ​​​ണു പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ലോ​​​കം ക​​​ണ്ടു​​​വെ​​​ന്ന് പു​​​ൽ​​​വാ​​​മ ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​നു​​​സ്മ​​​രി​​​ച്ച് സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലെ പോ​​സ്റ്റി​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി പ​​​റ​​​ഞ്ഞു.

സൈ​​​നി​​​ക​​​രു​​​ടെ ജീ​​​വ​​​ത്യാ​​​ഗം രാ​​​ജ്യം ഒ​​​രി​​​ക്ക​​​ലും വി​​​സ്മ​​​രി​​​ക്കി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ ന​​​ട​​​ന്ന റാ​​​ലി​​​യി​​​ൽ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി തു​​​ട​​​ങ്ങി​​​യ​​​വ​​​രും സൈ​​​നി​​​ക​​​രു​​​ടെ ജീ​​​വ​​​ത്യാ​​​ഗ​​​ത്തെ അ​​​നു​​​സ്മ​​​രി​​​ച്ചു.

2019 ഫെ​​​ബ്രു​​​വ​​​രി 14നാ​​​ണ് സ്ഫോ​​​ട​​​ക​​​വ​​​സ്തു നി​​​റ​​​ച്ച വാ​​​ഹ​​​ന​​​വു​​​മാ​​​യി ചാ​​​വേ​​​ർ സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബ​​​സി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റി​​​യ​​​ത്. ഏ​​​താ​​​നും​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ബാ​​​ലാ​​​കോ​​​ട്ടി​​​ൽ മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ പ്ര​​​തി​​​ക​​​ര​​​ണം.

    *🟨മണിപ്പുരിൽ വീണ്ടും വെടിവയ്പ്*

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ലെ ഉ​​​ക്രു​​​ലി​​​ൽ വെ​​​ടി​​​വ​​​യ്പ്. ലി​​​താ​​​ൻ സ​​​രീ​​​ഗോം​​​ഗി​​​ലെ തം​​​ഗ്ഖു​​​ലി​​​ൽ നാ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​ണ് വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

സം​​​ഘ​​​ർ​​​ഷം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി. ലി​​​താ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ കു​​​ക്കി​​​ക​​​ളും നാ​​​ഗ​​​ക​​​ളും സ​​​മാ​​​ധാ​​​നം പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് അ​​​വ​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്തു.

ഇ​​​ന്ന​​​ലെ 10:55ന് സി​​​ക്കി​​​ബും​​​ഗി​​​നും ലി​​​താ​​​നും ഇ​​​ട​​​യി​​​ൽ കു​​​ന്നു​​​ക​​​ളി​​​ൽനി​​​ന്നാ​​​ണ് വെ​​​ടി​​​യൊ​​​ച്ച ഉ​​​യ​​​ർ​​​ന്ന​​​ത്. ഇ​​​തോ​​​ടെ പ്ര​​​ദേ​​​ശ​​​ത്തെ ജ​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഭ്രാ​​​ന്തി​​​യി​​​ലാ​​​യി.

സു​​​ര​​​ക്ഷാ​​​ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ എ​​​ത്തി മേ​​​ഖ​​​ല​​​യി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ബി​​​എ​​​സ്എ​​​ഫി​​​നെ​​​യും സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​നെ​​​യും വി​​​ന്യ​​​സി​​​ക്കു​​​ക​​​യും ചെ​​​യ്തു.

    *🟨ബംഗളൂരു അപകടം; അമിതവേഗം മൂലം*

ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ​ര​​​​​ണ്ടു മ​​​​​​ല​​​​​​യാ​​​​​​ളി വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​ളു​​​​​​ൾ​​​​​​പ്പെ​​​​​​ടെ ഏ​​​​​​ഴു​ പേ​​രു​​ടെ മ​​ര​​ണ​​ത്തി​​നി​​ട​​യാ​​ക്കി​​യ ബം​​ഗ​​ളു​​രു വാ​​ഹ​​നാ​​പ​​ക​​ടം അ​​മി​​ത​​വേ​​ഗം മൂ​​ല​​മാ​​ണെ​​ന്നു പോ​​ലീ​​സ്.

വെ​​ള്ളി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ ഹൊ​​​​​സ്‌​​​​​കോ​​​​​ട്ട-​​​​​ദാ​​​​​ബാ​​​​​സ്‌​​​​​പേ​​​​​ട്ട് ദേ​​​​​ശീ​​​​​യ​​​​​പാ​​​​​ത​​​​​യി​​​​​ൽ ആ​​റ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന മ​​​​​​ഹീ​​​​​​ന്ദ്ര എ​​​​​​ക്സ്‍​യു​​​​​​വി​​​ ബൈ​​​​​​ക്ക് യാ​​​​​​ത്ര​​​​​​ക്കാ​​​​​​ര​​​​​​നെ ഇ​​​​​​ടി​​​​​​ച്ചു​​​​​​തെ​​​​​​റി​​​​​​പ്പി​​​​​​ച്ച​​ശേ​​ഷം ഡി​​​​​​വൈ​​​​​​ഡ​​​​​​റി​​​​​​ൽ ഇ​​​​​​ടി​​​​​​ച്ച് നി​​യ​​ന്ത്ര​​ണം​​തെ​​റ്റി ച​​​​​​ര​​​​​​ക്കു​​​​​​ലോ​​​​​​റി​​​​​​യി​​​​​​ലും മ​​​​​​റ്റൊ​​​​​​രു കാ​​​​​​റി​​​​​​ലും ഇ​​​​​​ടി​​​​​​ച്ചു​​​​​​ക​​​​​​യ​​​​​​റു​​​​​​ക​​​​​​യാ​​യി​​രു​​ന്നു.

വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ വാ​​ഹ​​നം 150 കി​​ലോ​​മീ​​റ്റ​​റി​​നും 160 കി​​ലോ​​മീ​​റ്റ​​റി​​നും ഇ​​ട​​യി​​ലാ​​ണ് ഓ​​ടി​​ച്ചി​​രു​​ന്ന​​തെ​​ന്ന് പോ​​ലീ​​സ് ക​​ണ്ടെ​​ത്തി. കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ അ​​റി​​യി​​ക്കാ​​തെ​​യാ​​യി​​രു​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പു​​ല​​ർ​​ച്ചെ​​യു​​ള്ള ര​​ഹ​​സ്യ​​യാ​​ത്ര.

അ​​യാ​​ൻ അ​​ലി എ​​ന്ന വി​​ദ്യാ​​ർ​​ഥി കൊ​​ണ്ടു​​വ​​ന്ന വാ​​ഹ​​ന​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. അ​​യാ​​ൻ അ​​ലി ത​​ന്നെ​​യാ​​ണ് അ​​പ​​ക​​ട​​സ​​മ​​യ​​ത്ത് വാ​​ഹ​​നം ഓ​​ടി​​ച്ചി​​രു​​ന്ന​​തും. അ​​​​​ശ്വി​​​​​ൻ നാ​​​​​യ​​​​​ർ(17), അ​​​​​ർ​​​​​ഹാ​​​​​ൻ ഷെ​​​​​രീ​​​​​ഫ്(16), ഭ​​​​​ര​​​​​ത്(17), ഫ​​​​​ർ​​​​​ഹാ​​​​​ൻ(18), ഏ​​​​​ഥ​​​​​ൻ ജോ​​​​​ർ​​​​​ജ് (17) എ​​​​​ന്നി​​​​​വ​​​​​രും ബൈ​​​​​ക്ക് യാ​​​​​ത്രി​​​​​ക​​​​​നാ​​​​​യ ഗ​​​​​ഗ​​​​​നും (24) ആണ് മ​​​​​രി​​​​​ച്ച​​​​​ത്.

ഹൊ​​സ്കൊ​​ട്ട എം​​വി​​ജെ ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഇ​​ന്ന​​ലെ ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു.

    *🟨പട്ടികവർഗ വികസന വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം*
സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴിൽ വനാവകാശ നിയമ (എഫ്.ആർ.എ) യൂണിറ്റ് സെല്ലിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന, ജില്ലാ തലങ്ങളിലായി ഒരു വർഷത്തേക്കാണ് നിയമനം. ആവശ്യകതയുടെയും മികച്ച പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകും.
ജില്ലാതല സെല്ലിലെ എം.ഐ.എസ്/പ്രോഗ്രാം (എഫ്.ആർ.എ)/അസോസിയേറ്റ് തസ്തികയിൽ 9 ഒഴിവുകളാണുള്ളത്. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, സോഷ്യൽ സയൻസ് എന്നിവയിലൊന്നിലുള്ള ബിരുദവും ഐ.ടിയിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഉള്ള ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. ഡേറ്റ പ്രോസസിംഗിലും മാനേജ്മെന്റിലും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. 40 വയസ്സാണ് പ്രായപരിധി. പ്രതിമാസം 25,000 രൂപയാണ് ഈ തസ്തികയിലെ വേതനം.
ജില്ലാതല കോ-ഓർഡിനേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് സോഷ്യൽ സയൻസിലോ സോഷ്യൽ വർക്കിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റൂറൽ ഡെവലപ്മെന്റ് അല്ലെങ്കിൽ ട്രൈബൽ വെൽഫെയർ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. 35,000 രൂപയാണ് പ്രതിമാസ വേതനം.
സംസ്ഥാന തലത്തിലുള്ള എം.ഐ.എസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നിവയിലൊന്നിൽ ബിരുദവും ഐ.ടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുമാണ് വേണ്ടത്. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 35 വയസ്സാണ് പ്രായപരിധി. 30,000 രൂപയാണ് വേതനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷ, ബയോഡാറ്റ സഹിതം, trdm.rec@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. ഫെബ്രുവരി 20 വൈകിട്ട് 5 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ - 0471-2304594, 0471-2303229; ഇമെയിൽ - keralatribes@gmail.com


   *🟨ആ​ലി​ൻ ഷെ​റി​ന് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വി​ട ന​ൽ​കും; സം​സ്കാ​രം ഇ​ന്ന്*
 
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ അ​വ​യ​വ ദാ​താ​വാ​യ ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാ​മി​ന്‍റെ സം​സ്കാ​രം ഇ​ന്ന്. 10 മാ​സം പ്രാ​യ​മു​ള്ള ആ​ലി​ൻ ഷെ​റി​ൻ എ​ബ്ര​ഹാം അ​ഞ്ച് കു​ട്ടി​ക​ൾ​ക്കാ​ണ് പു​തു

Post a Comment

Previous Post Next Post