Trending

പ്രഭാത വാർത്തകൾ* 04-02-2026 ബുധൻ


 *🟨യു​എ​സ് വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ന് നേ​രെ വ​ന്ന ഇ​റാ​ൻ ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ടു*
 
ദു​ബാ​യ്: അ​റ​ബി​ക്ക​ട​ലി​ൽ അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര​പ​രി​ധി​യി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന അ​മേ​രി​ക്ക​ൻ വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ന് നേ​രെ വ​ന്ന ഇ​റാ​നി​യ​ൻ ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ടു. യു​എ​സ് നാ​വി​ക​സേ​ന​യു​ടെ ക​രു​ത്താ​യ യു​എ​സ്എ​സ് എ​ബ്ര​ഹാം ലി​ങ്ക​ൺ എ​ന്ന ക​പ്പ​ലി​ന് നേ​രെ പ​റ​ന്നു​വ​ന്ന ഡ്രോ​ണി​നെ​യാ​ണ് അ​ത്യാ​ധു​നി​ക എ​ഫ്-35​സി യു​ദ്ധ​വി​മാ​നം ത​ക​ർ​ത്ത​ത്.

വി​മാ​ന​വാ​ഹി​നി ക​പ്പ​ലി​ന് തൊ​ട്ട​ടു​ത്തേ​ക്ക് അ​തി​വേ​ഗം പാ​ഞ്ഞ​ടു​ത്ത ഡ്രോ​ൺ ക​പ്പ​ലി​ന്‍റെ​യും സൈ​നി​ക​രു​ടെ​യും സു​ര​ക്ഷ​യ്ക്ക് വ​ലി​യ ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി​യെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. പി​ന്തി​രി​യാ​ൻ പ​ല​ത​വ​ണ റേ​ഡി​യോ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും ഡ്രോ​ൺ ല​ക്ഷ്യ​ത്തി​ൽ നി​ന്ന് മാ​റി​യി​ല്ല.

ക​പ്പ​ലി​ൽ നി​ന്ന് പെ​ട്ടെ​ന്ന് പ​റ​ന്നു​യ​ർ​ന്ന എ​ഫ്-35 വി​മാ​നം ആ​കാ​ശ​ത്തു വെ​ച്ച് ഡ്രോ​ണി​നെ നേ​രി​ടു​ക​യാ​യി​രു​ന്നു. ഇ​റാ​ൻ നി​ർ​മ്മി​ത​മാ​യ ഷാ​ഹെ​ദ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഡ്രോ​ണാ​ണ് ത​ക​ർ​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ വെ​ച്ച് അ​മേ​രി​ക്ക​ൻ എ​ണ്ണ​ക്ക​പ്പ​ലി​നെ ത​ട​യാ​ൻ ശ്ര​മി​ച്ച ഇ​റാ​നി​യ​ൻ ബോ​ട്ടു​ക​ളെ​യും എ​ഫ്-16 യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​മേ​രി​ക്ക തു​ര​ത്തി.
  
   *🟨എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ല: റഷ്യ*

മോ​​​​​സ്കോ: എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​ർ​​​​​ത്തു​​​​​മെ​​​​​ന്ന് ഇ​​​​​ന്ത്യ അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് റ​​​​​ഷ്യ. റ​​​​​ഷ്യ​​​​​ൻ എ​​​​​ണ്ണ വാ​​​​​ങ്ങു​​​​​ന്ന​​​​​ത് നി​​​​​ർ​​​​​ത്താ​​​​​ൻ ഇ​​​​​ന്ത്യ സ​​​​​മ്മ​​​​​തി​​​​​ച്ചെ​​​​​ന്ന യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ അ​​​​​വ​​​​​കാ​​​​​ശ​​​​​വാ​​​​​ദ​​​​​ത്തോ​​​​​ട് പ്ര​​​​​തി​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ക്രെം​​​​​ലി​​​​​ൻ വ​​​​​ക്താ​​​​​വ് ദി​​​​​മി​​​​​ത്ര പെ​​​​​സ്കോ​​​​​വ്.

ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധം വി​​​​​ക​​​​​സി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള ശ്ര​​​​​മം റ​​​​​ഷ്യ തു​​​​​ട​​​​​രു​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി നി​​​​​ർ​​​​​ത്തു​​​​​ന്ന​​​​​തു സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​ൻ എ​​​​​ണ്ണ​​​​​ക​​​​​ന്പ​​​​​നി​​​​​ക​​​​​ളു​​​​​ടെ നോ​​​​​ട്ടീ​​​​​സ് ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് റ​​​​​ഷ്യ​​​​​ൻ ഊ​​​​​ർ​​​​​ജ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.

ലോ​​​​​ക​​​​​ത്തെ മൂ​​​​​ന്നാ​​​​​മ​​​​​ത്തെ വ​​​​​ലി​​​​​യ എ​​​​​ണ്ണ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി രാ​​​​​ജ്യ​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ. 88 ശ​​​​​ത​​​​​മാ​​​​​നം ക്രൂ​​​​​ഡ് ഓ​​​​​യി​​​​​ൽ ഇ​​​​​ന്ത്യ ഇ​​​​​റ​​​​​ക്കു​​​​​മ​​​​​തി ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​ണ്. ചൈ​​​​ന ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ റ​​​​ഷ്യ​​​​ൻ എ​​​​ണ്ണ വാ​​​​ങ്ങു​​​​ന്ന രാ​​​​ജ്യ​​​​മാ​​​​യി ഇ​​​​ന്ത്യ മാ​​​​റി.

    *🟨യു​ദ്ധ​ഭീ​തി​ക്കി​ടെ ആ​ണ​വ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ക്കു​ന്നു*

ഇ​സ്താം​ബൂ​ൾ: പ​ശ്ചി​മേ​ഷ്യ​യി​ൽ സൈ​നി​ക സം​ഘ​ർ​ഷം പു​ക​യു​ന്ന​തി​നി​ട​യി​ലും, ഇ​റാ​ന്‍റെ ആ​ണ​വ പ​രി​പാ​ടി​യെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ർ​ണാ​യ​ക ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു. ഈ ​വ​രു​ന്ന വെ​ള്ളി​യാ​ഴ്ച തു​ർ​ക്കി​യി​ലെ ഇ​സ്താം​ബൂ​ളി​ൽ അ​മേ​രി​ക്ക​യു​ടെ​യും ഇ​റാ​ന്‍റെ​യും ഉ​ന്ന​ത പ്ര​തി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി സ്റ്റീ​വ് വി​റ്റ്‌​കോ​ഫും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്‌​ചി​യും ത​മ്മി​ലാ​കും ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന. 2025-ൽ ​ഇ​റാ​ന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ത്തു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ന​യ​ത​ന്ത്ര നീ​ക്ക​മാ​ണി​ത്.

ഇ​റാ​നു​മാ​യി ഒ​രു "ന​ല്ല ക​രാ​ർ" ഉ​ണ്ടാ​ക്കാ​ൻ താ​ൻ ത​യ്യാ​റാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഇ​റാ​ന് ക​ന​ത്ത പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഭീ​ഷ​ണി​ക​ളി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്ക് ത​യ്യാ​റാ​ണെ​ന്ന് ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ അ​റി​യി​ച്ചു. ത​ങ്ങ​ളു​ടെ ആ​ണ​വ പ​രി​പാ​ടി സ​മാ​ധാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണെ​ന്നും ആ​ണ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും ഇ​റാ​ൻ ആ​വ​ർ​ത്തി​ച്ചു.

തു​ർ​ക്കി, ഖ​ത്ത​ർ, ഒ​മാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് ഈ ​ച​ർ​ച്ച​ക​ൾ​ക്കു​ള്ള ക​ള​മൊ​രു​ങ്ങു​ന്ന​ത്. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം ഒ​രു പൂ​ർ​ണ യു​ദ്ധ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ഈ ​ച​ർ​ച്ച​ക​ൾ​ക്ക് സാ​ധി​ക്കു​മെ​ന്നാ​ണ് നി​രീ​ക്ഷ​ക​ർ ക​രു​തു​ന്ന​ത്. അ​റേ​ബ്യ​ൻ ക​ട​ലി​ൽ സൈ​നി​ക പ്ര​കോ​പ​ന​ങ്ങ​ൾ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും, ന​യ​ത​ന്ത്ര ത​ല​ത്തി​ൽ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ക്കു​ന്ന​ത് ലോ​ക​രാ​ജ്യ​ങ്ങ​ൾ വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഉ​റ്റു​നോ​ക്കു​ന്ന​ത്.

    *🟨"എയിംസ് ഇപ്പോ കിട്ടിപ്പോയി എന്നമട്ടിലായിരുന്നു കേന്ദ്രസമീപനം; ഇ ശ്രീധരൻ മുൻപും പല ഓഫീസ് തുടങ്ങി"*

തൃശൂർ: രാജ്യത്തിന് എല്ലാ അർത്ഥത്തിലും അഭിമാനിക്കാൻ കഴിയുന്ന സംസ്ഥാനമെന്ന നിലയിൽ മുന്നോട്ടുപോകുന്ന കേരളത്തോട്, കേന്ദ്രസർക്കാർ തികഞ്ഞ അവ​ഗണനയാണ് വെച്ചുപുലർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തവണത്തെ കേന്ദ്രബജറ്റിലും ഇത് ബോധ്യപ്പെട്ടു. ബജറ്റിൽ കേരളത്തെക്കുറിച്ചുള്ള പരാമർശം പോലും ഇല്ലെന്ന് തന്നെ പറയാം. ബജറ്റിന് തലേദിവസം കേന്ദ്ര ധനകാര്യ വകുപ്പ് പാർലമെന്റിൽ‌ അവതരിപ്പിച്ച ഇക്കണോമിക് സർവെയിൽ കേരളത്തിന്റെ നേട്ടങ്ങൾ‌ എടുത്തുപറഞ്ഞിരുന്നു. പക്ഷേ അത്തരം നേട്ടങ്ങൾ ബജറ്റിലുണ്ടായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ തെക്കന്‍ മേഖലാ ജാഥ ചേലക്കരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എയിംസ് രാജ്യത്ത് പലയിടത്തും വന്നു. ചില സംസ്ഥാനങ്ങളിൽ ഒന്നിലധികം വന്നു. കേരളം ദീർഘകാലമായി എയിംസ് ആവശ്യപ്പെടുന്നുണ്ട്. അത് അന്യായമായ ആവശ്യമാണെന്ന് ഒരു കേന്ദ്രസർക്കാരും പറഞ്ഞിട്ടില്ല. നാല് സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കാനായി സംസ്ഥാനം നിർദേശിച്ചത്. എവിടെ വേണമെന്നത് പ്രത്യേകമായി ചൂണ്ടിക്കാണിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടപ്പോൾ കോഴിക്കോട് കിനാലൂരിൽ സ്ഥാപിക്കാമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു. പല തവണ പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട് ആവശ്യം ഉന്നയിച്ചു. എയിംസ് ആവശ്യപ്പെടുമ്പോഴൊക്കെ ഇപ്പോ കിട്ടിപ്പോയി എന്ന മട്ടിലായിരുന്നു കേന്ദ്രസർക്കാരിന്റെ സമീപനം. പക്ഷേ ഓരോ വർഷവും കേരളത്തിന് നിരാശയാണ് ഫലം. അത് തന്നെ ഈ വർഷവും ആവർത്തിച്ചു."

"എയിംസിൽ മാത്രം ഒതുങ്ങുന്നതല്ല ഈ സമീപം. കേരളത്തിന്റെ വിദ്യാഭ്യാസരം​ഗത്ത് ഒരു പ്രത്യേക പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലുള്ളവർ പഴയ സ്പീഡിൽ യാത്ര ചെയ്താൽ മതിയെന്ന നിലപാപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. അതിന് പരിഹാരമായിട്ടാണ് സംസ്ഥാന സർക്കാർ സിൽവർ ലൈൻ എന്ന പദ്ധതി കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ അർധഅതിവേ​ഗ ട്രെയിനായിരുന്നു പദ്ധതി. സാധാരണ ​ഗതിയിൽ‌ കേരളം പോലൊരു സംസ്ഥാനത്തിന് അത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന് അം​ഗീകാരം ലഭിക്കുമെന്നാണ് കരുതുക. പക്ഷേ, കേരളത്തിന് അം​ഗീകാരം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. തുടർന്ന്, കേന്ദ്രം അനുമതി നൽകുമ്പോൾ മുന്നോട്ടുപോകാം എന്ന സമീപനത്തിൽ സംസ്ഥാന സർക്കാരെത്തി. അപ്പോഴാണ് ഇ ശ്രീധരൻ രം​ഗത്തുവരുന്നത്. ഏത് പദ്ധതിയായാലും വേ​ഗത്തിൽ പോകാനുള്ള ട്രെയിൻ വേണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ശ്രീധരൻ നൽകിയ രൂപരേഖ കേന്ദ്ര റെയിൽവെ മന്ത്രിയെ അറിയിച്ചു. പദ്ധതിയോട് കേന്ദ്രസർക്കാരിന് യോജിപ്പാണോ എന്ന് കേന്ദ്രമന്ത്രിയോട് ചോദിച്ചു. എന്നാൽ ഇതുവരേയേക്കും അതിന് മറുപടി നൽകിയിട്ടില്ല. എന്നാൽ ശ്രീധരൻ ഇപ്പോൾ ഓഫീസ് തുടങ്ങിയതായി കാണുന്നുണ്ട്. അദ്ദേഹം പല ഓഫീസ് മുൻപും തുടങ്ങിയതാണല്ലോ.- മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് അഞ്ച് അതിവേ​ഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചിട്ടും കേരളം ഇല്ല. എന്ത് തെറ്റാണ് കേരളം ചെയ്തത്? എന്തൊരു പകയാണ് കേരളത്തോട്? കേരളം ബിജെപിയെ അം​ഗീകരിക്കാത്തതിന്റെ വിദ്വേഷം ഇവിടുത്തെ ജനങ്ങളോട് കാട്ടുകയാണ്. ഫെഡറൽ സംവിധാനമാണ് ഇന്ത്യയിലേത്. എന്നാൽ ഫെഡറൽ തത്വം പൂർണമായും നിരാകരിക്കുകയാണ് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്കുള്ള അധികാരം തന്നെ കവർന്നെടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു."

    *🟨"കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം വേണോ? പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം*
തിരുവനന്തപുരം: ആധുനിക ലോകത്ത് സാങ്കേതികവിദ്യ ഒഴിവാക്കാനാവില്ലെന്നിരിക്കെ, കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ അഡിക്ഷൻ നിയന്ത്രിക്കുന്നതിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്. ലോകത്തെ പല വികസിത രാജ്യങ്ങളും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും കുട്ടികൾക്കായി സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സാക്ഷരതയിൽ മുൻപന്തിയിലുള്ള കേരളത്തിലും ഇത്തരം ചർച്ചകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഓടിക്കളിച്ചു വളരേണ്ട കുട്ടിക്കാലം മൊബൈൽ സ്ക്രീനുകളിലേക്ക് ഒതുങ്ങുന്നത് ശാരീരികവും മാനസികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഡിജിറ്റൽ ലോകത്തിന് അടിമപ്പെടുന്ന തലമുറ നാടിന്റെ ഭാവിക്ക് തന്നെ വലിയ വെല്ലുവിളിയാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്റർനെറ്റ് ഉപയോഗം പൂർണ്ണമായും തടയുക എന്നതല്ല സർക്കാർ ലക്ഷ്യമിടുന്നത്, മറിച്ച് അതിന്റെ വിവേകപൂർണ്ണമായ ഉപയോഗം എങ്ങനെ സാധ്യമാക്കാം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിലെ രീതികളെക്കുറിച്ചാണ് പ്രധാനമായും സർക്കാർ അഭിപ്രായം തേടുന്നത്. കുട്ടികൾക്കായി കർശനമായ സോഷ്യൽ മീഡിയ നിയന്ത്രണ നിയമം കൊണ്ടുവരണോ അതോ രക്ഷിതാക്കളിലും കുട്ടികളിലും വ്യാപകമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണോ വേണ്ടത് എന്ന കാര്യത്തിൽ പൊതുസമൂഹത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കാം. നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താൻ എല്ലാവരുടെയും ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു."

    *🟨ഗ്രീൻലാൻഡിൽ ആയുധങ്ങൾ വിന്യസിച്ചാൽ യുഎസിന് തിരിച്ചടി നൽകുമെന്ന് റഷ്യ*

മോസ്കോ: ഗ്രീൻലാൻഡിൽ ആയുധങ്ങൾ വിന്യസിക്കാനുള്ള നീക്കങ്ങളുമായി അമേരിക്ക മുന്നോട്ട് പോയാൽ സൈനിക നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. ചൊവ്വാഴ്ച ചൈനയിലെ റഷ്യൻ എംബസിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"അമേരിക്ക ഈ മേഖലയിലേക്ക് ആയുധങ്ങൾ എത്തിക്കാനോ അവരുടെ ഗോൾഡൻ ഡോം പദ്ധതി വിന്യസിക്കാനോ തീരുമാനിച്ചാൽ, അത് സൈനിക-സാങ്കേതിക പ്രതിരോധ നടപടികൾ ആവശ്യമായ ഒരു സാഹചര്യമായിരിക്കും. ഞങ്ങളുടെ വിദഗ്ധർ അതിന് പൂർണ സജ്ജരായിരിക്കും, അക്കാര്യത്തിൽ യാതൊരു സംശയവുമില്ല."- സെർജി റിയാബ്കോവ് പറഞ്ഞു.

അമേരിക്കയുമായുള്ള അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട്' കാലാവധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് റഷ്യയുടെ പ്രതികരണം. 2010ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും റഷ്യൻ പ്രസിഡന്റ് ഡിമിത്രി മെദ്‌വദേവും ഒപ്പിട്ട 'ന്യൂ സ്റ്റാർട്ട്' കരാറിൽ, ഇരുരാജ്യങ്ങളും വിന്യസിക്കാവുന്ന ആണവവാഹക മിസൈലുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നുണ്ട്. 2011 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന കരാർ, ജോ ബൈഡൻ അധികാരമേറ്റ ശേഷം 2021ൽ അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.

ദേശീയ സുരക്ഷാ കാരണങ്ങളെന്ന പേരിൽ ​ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ആഗ്രഹം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഡെൻമാർക്കും ഗ്രീൻലാൻഡും മറ്റ് യൂറോപ്യൻ സഖ്യകക്ഷികളും ഇതിനെ ശക്തമായി എതിർക്കുകയാണ്. തന്റെ പദ്ധതികളെ എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത താരിഫുകൾ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു."

   *🟨"മുംബൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിമുട്ടി*
മുംബൈ: മുംബൈ വിമാനത്താവളത്തിൽ റൺവേയിലൂടെ നീങ്ങവെ രണ്ട് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. എയർ ഇന്ത്യയുടെ എയർബസ് എ320 വിമാനവും ഇൻഡിഗോയുടെ എ320 വിമാനവുമാണ് അപകടത്തിൽപ്പെട്ടത്.

എയർ ഇന്ത്യ വിമാനം കോയമ്പത്തൂരിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഹൈദരാബാദിൽ നിന്ന് എത്തിയതായിരുന്നു ഇൻഡിഗോ വിമാനം. ചിറകുകൾ തമ്മിൽ ഉരസിയതിനെത്തുടർന്ന് രണ്ട് വിമാനങ്ങളും പരിശോധനയ്ക്കായി ബേയിലേക്ക് മാറ്റി.

രണ്ട് വിമാനങ്ങളുടെയും വലതു ചിറകിന്റെ അറ്റങ്ങൾ തമ്മിലാണ് കൂട്ടിമുട്ടിയത്. മുംബൈ ഡിജിസിഎ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്."
  
   *🟨"ജനുവരിയിൽ മാത്രം കുവൈത്തിൽ നിന്ന് 3,500 പ്രവാസികളെ നാടുകടത്തി*
കുവൈത്ത് സിറ്റി: താമസവും തൊഴിലും സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന പരിശോധനാ കാമ്പയിനുകളുടെ ഭാഗമായി, ജനുവരിയിൽ മാത്രം കുവൈത്തിൽ നിന്ന് ഏകദേശം 3,500 പ്രവാസികളെ നാടുകടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പിടിയിലായവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു.

രാജ്യത്തെ ജനസംഖ്യാ ക്രമീകരണത്തിന്റെയും പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. വിവിധ ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനകളിൽ താമസ അനധികൃത, തൊഴിൽ വിസയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, മറ്റ് നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തിയവരെയാണ് കസ്റ്റഡിയിലെടുത്തത്.

പിടിയിലായവരെ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയ ശേഷം നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, ഇത്തരം പരിശോധനാ കാമ്പയിനുകൾ വരുംദിവസങ്ങളിലും ശക്തമായി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

താമസ, തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് പ്രവാസികൾക്ക് മന്ത്രാലയം വീണ്ടും നിർദേശം നൽകി. നിയമലംഘനങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ പിഴ, തടവ്, നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി"

    *🟨"ശനിയാഴ്‌ച കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും , കൊച്ചിൻ ക്യാൻസർ സെന്റർമുതൽ കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രംവരെ*

 *ആരോഗ്യ മേഖലയിൽ ചരിത്രവികസനം ; 1800 കോടിയുടെ പദ്ധതികൾ 
മുഖ്യമന്ത്രി നാടിന് സമർപ്പിക്കും*
തിരുവനന്തപുരം
കേരളത്തിന്റെ ആരോഗ്യമേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി 1800 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം നാടിന് സമർപ്പിക്കുമെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോർജ്‌. കൊച്ചിൻ ക്യാൻസർ സെന്റർമുതൽ കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രംവരെയുള്ള വിപുലമായ പദ്ധതികളാണ് ഉദ്ഘാടനത്തിന് സജ്ജമായത്. ഇത്രയേറെ ആരോഗ്യ പദ്ധതികൾ ഒരേസമയം പൂർത്തിയാകുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ശനിയാഴ്‌ച കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. 643.88 കോടി ചെലവിലാണ്‌ നിർമാണം. അവയവദാന രംഗത്തെ ഗവേഷണ, ചികിത്സാ, പരിശീലന മികവിന്റെ കേന്ദ്രം കൂടിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യ ഘട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരിക്കും പ്രവര്‍ത്തിക്കുക. മധ്യ കേരളത്തിലെ അർബുദ ചികിത്സാ രംഗത്ത് വന്‍ മാറ്റമുണ്ടാക്കുന്ന കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഒൻപതിന്‌ മുഖ്യമന്ത്രി നിര്‍വഹിക്കും. 387 കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ്‌ സിസിആര്‍സി യാഥാര്‍ഥ്യമാക്കിയത്.

"ആലപ്പുഴയിലെ ഹോംകോയുടെ രണ്ടാം ഘട്ടമായ ഗുളികകളും ഓയില്‍മെന്റുകളും നിര്‍മിക്കുന്ന 109.82 കോടിയുടെ ഫാക്ടറി 13നും മലപ്പുറം കോട്ടക്കുന്നില്‍ ഒരു കോടി ചെലവിൽ സജ്ജമാക്കിയ ഫുഡ് സ്ട്രീറ്റ് 14നും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.

16ന്‌ കോട്ടയം മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ബ്ലോക്കും (257 കോടി) 20ന്‌ കണ്ണൂരിലെ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ) യുടെ ഒന്നാംഘട്ടമായ 100 കിടക്കകളുള്ള ആശുപത്രി, മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്റര്‍, ഔഷധസസ്യ നഴ്‌സറി ആൻഡ്‌ റിസര്‍ച്ച് സെന്റർ എന്നിവയും മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ 242.42 കോടി രൂപ ചെലവഴിച്ച്‌ 30,680 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിർമിച്ച 14 നില കെട്ടിടം 23നും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും."

    *🟨ഫെഡറേഷൻ കപ്പ്‌ വോളി ; ഇന്ത്യൻ സർവകലാശാല 
ടീമിൽ എട്ട്‌ മലയാളികൾ*
മലപ്പുറം
ഛത്തീസ്‌ഗഢിലെ റായ്‌പൂരിൽ ആരംഭിച്ച ഫെഡറേഷൻ കപ്പ്‌ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ഇന്ത്യൻ സർവകലാശാലാ ടീമിൽ എട്ട്‌ മലയാളികൾ. പുരുഷ ടീമിൽ മൂന്നും വനിതാ ടീമിൽ അഞ്ചും. സംസ്ഥാന സ്‌പോർട്‌സ്‌ ക‍ൗൺസിൽ പരിശീലകനായ നവാസ്‌ വഹാബാണ്‌ വനിതാ ടീമിന്റെ കോച്ച്‌. ചങ്ങനാശേരി അസംപ്‌ഷൻ കോളേജിലെ പരിശീലകനാണ്‌.

വനിതാ ടീമിൽ ആർ പവിത്ര, പി അനാമിക, അൽന രാജ്‌( അസംപ്‌ഷൻ കോളേജ്‌, ചങ്ങനാശേരി), റെബിറ്റി ജോസഫ്‌(സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌, ഇരിങ്ങാലക്കുട), ടി വി ചൈത്ര(ചെന്നൈ എസ്‌ആർഎം സർവകലാശാല) എന്നിവരാണുള്ളത്‌. പവിത്രയും അനാമികയും ചൈത്രയും ജർമനിയിൽ നടന്ന ലോക സർവകലാശാല ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗങ്ങളായിരുന്നു.

പവിത്ര കോഴിക്കോട്‌ എൻഐടി വെള്ളലശേരി സ്വദേശിയും ചൈത്ര കോഴിക്കോട്‌ കക്കോടിക്കാരിയുമാണ്‌. തലശേരി ന്യ‍ൂമാഹിയിലാണ്‌ അനാമിക. അൽന രാജ്‌ എറണാകുളത്താണ്‌. റെബിറ്റി പാലക്കാട്‌ കിഴക്കഞ്ചേരിയിലാണ്‌.

പുരുഷ ടീമിൽ മലയാളി താരങ്ങളായ ജോയൽ ജോർജ്‌, കെ എസ്‌ സുജിത്ത്‌, അൽജോ സാബു എന്നിവർ അംഗങ്ങളാണ്‌. കോഴിക്കോട്‌ ദേവഗിരി സെന്റ്‌ ജോസഫ്‌സ്‌ കോളേജ്‌ വിദ്യാർഥിയായ ജോയൽ -കോടഞ്ചേരി സ്വദേശിയാണ്‌. കോഴിക്കോട്‌ സായി സെന്ററിലെ താരമാണ്‌. സുജിത്ത്‌ അരുവിത്തറ സെന്റ്‌ ജോർജ്‌ കോളേജിലെയും അൽജോ സാബു മാവേലിക്കര ബിഷപ്പ്‌ മൂർ കോളേജിലെയും താരമാണ്‌."

    *🟨വനിതാ പ്രീമിയർ ലീഗ് ; ഡൽഹി x ബംഗളൂരു
 ഫെെനൽ*
വഡോദര
വനിതാ പ്രീമിയർ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ കിരീടത്തിനായി ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും നാളെ ഏറ്റുമുട്ടും. എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് തുടർച്ചയായി നാലാം തവണയും ഡൽഹി കലാശപ്പോരിനെത്തിയത്.

*സ്-കോർ: ഗുജറാത്ത് 168/7; ഡൽഹി 169/3 (15.4)*

ഓപ്പണർമാരായ ലിസെല്ലെ ലീയും (43) ഷെഫാലി വർമയും (31) വിജയത്തിന് അടിത്തറയിട്ടു. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് 23 പന്തിൽ 41 റൺ നേടി. ലൗറ വൂൾവാർഡ‍്റ്റ് 32 റണ്ണുമായി പുറത്തായില്ല.

ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്തിനെ ഓപ്പണർ ബെത്‌മൂണിയാണ്‌ ഉയർത്തിയത്‌. 51 പന്തിൽ ആറ്‌ ഫോർ അടക്കം 62 റണ്ണുമായി പുറത്താകാതെനിന്നു. ജോർജിയ വെയർഹാം 35 റണ്ണുമായി പിന്തുണച്ചു. ഇരുവരും ചേർന്ന്‌ അഞ്ചാം വിക്കറ്റിൽ 61 റണ്ണടിച്ചു.

ഡൽഹിക്കായി ചിനെല്ലി ഹെൻറി മൂന്ന്‌ വിക്കറ്റെടുത്തു. നന്ദിനി ശർമക്ക്‌ രണ്ട്‌ വിക്കറ്റുണ്ട്‌. മിന്നുമണി ഒരു വിക്കറ്റ്‌ നേടി. 25 റണ്ണാണ് ഡൽഹി എക്സ്ട്രാസായി നൽകിയത്.

     *🟨"ഇന്ത്യക്ക്‌ ഇന്ന്‌ സെമി ; ഇംഗ്ലണ്ട്‌ ഫൈനലിൽ*
ഹരാരെ
അണ്ടർ 19 ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 27 റണ്ണിന്‌ തോൽപ്പിച്ച്‌ ഇംഗ്ലണ്ട്‌ ഫൈനലിലെത്തി. ഇന്ത്യ ഇന്ന്‌ രണ്ടാം സെമിയിൽ അഫ്‌ഗാനിസ്ഥാനെ നേരിടും.

ഒന്നാം സെമിയിൽ ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 277 റണ്ണെടുത്തു. ക്യാപ്‌റ്റൻ തോമസ്‌ റൂ(110) സെഞ്ചുറി നേടി. ഓസീസ്‌ 47.3 ഓവറിൽ 250 റണ്ണിന്‌ പുറത്തായി. ക്യാപ്‌റ്റൻ ഒളിവർ പീക്‌(100) നേടിയ സെഞ്ചുറി പാഴായി. ഇംഗ്ലണ്ടിന് മൂന്നാം ഫൈനലാണ്‌. 1998ൽ ജേതാക്കളായി. 2022ൽ ഇന്ത്യയോട്‌ തോറ്റു.

ഒറ്റക്കളിയും തോൽക്കാതെയാണ്‌ അഞ്ച്‌ തവണ ചാമ്പ്യൻമാരായ ഇന്ത്യ സെമിയിലെത്തിയത്‌. അഫ്‌ഗാൻ ഒരു കളി തോറ്റു."


   *🟨അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ വി​ര​മി​ച്ച ജ​ഡ്ജി​മാ​ർ​ക്ക് വീ​ണ്ടും നി​യ​മ​നം*

അ​ല​ഹ​ബാ​ദ്: അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ അ​സാ​ധാ​ര​ണ ന​ട​പ​ടി​യു​മാ​യി സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം. വി​ര​മി​ച്ച അ​ഞ്ച് ജ​ഡ്ജി​മാ​രെ അ​ഡ്ഹോ​ക്ക് ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​ൻ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ന്‍റെ തീ​രു​മാ​നം.

ജ​ഡ്ജി​മാ​രു​ടെ ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​ന​യി​ലെ 224 എ ​അ​നു​ച്ഛേ​ദം പ്ര​യോ​ഗി​ച്ചാ​ണ് ന​ട​പ​ടി. ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് താ​ത്കാ​ലി​ക​മാ​യാ​ണ് നി​യ​മ​നം. സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ചൊ​വ്വാ​ഴ്ച​യാ​ണ് നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് ഫാ​യി​സ് ആ​ലം ഖാ​ൻ, ജ​സ്റ്റി​സ് മു​ഹ​മ്മ​ദ് അ​സ്ലം, ജ​സ്റ്റി​സ് സ​യി​ദ് അ​ഫ്താ​ബ് ഹു​സൈ​ൻ റി​സ്‌​വി, ജ​സ്റ്റി​സ് രേ​ണു അ​ഗ​ർ​വാ​ൾ, ജ​സ്റ്റി​സ് ജ്യോ​ത്സ​ന ശ​ർ​മ എ​ന്നി​വ​രെ​യാ​ണ് അ​ഡ്ഹോ​ക്ക് ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ൽ കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​തോ​ടെ​യാ​ണ് നി​യ​മ​ന​ങ്ങ​ൾ. എ​ന്നാ​ൽ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ അ​ഡ്ഹോ​ക്ക് ജ​ഡ്ജി​മാ​ർ​ക്ക് സ്ഥി​രം ജ​ഡ്ജി​മാ​രു​ടെ അ​ധി​കാ​ര​പ​രി​ധി​യും പ്ര​ത്യേ​കാ​വ​കാ​ശ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. 
 
   *🟨ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ അവ്യക്തം*
ന്യൂ​​​ഡ​​​ൽ​​​ഹി: തീ​​​രു​​​വ​​​യി​​​ൽ ആ​​​ശ്വാ​​​സം ന​​​ൽ​​​കു​​​ന്ന ഇ​​​ന്ത്യ-​​​യു​​​എ​​​സ് വ്യാ​​​പാ​​​ര​​​ക്ക​​​രാ​​​ർ കാ​​​ർ​​​ഷി​​​ക-​​​ക്ഷീ​​​ര​​​മേ​​​ഖ​​​ല​​​യെ എ​​​ങ്ങ​​​നെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന​​​തി​​​ൽ അ​​​വ്യ​​​ക്ത​​​ത. ക​​​രാ​​​റി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്തെ കാ​​​ർ​​​ഷി​​​ക-​​​ക്ഷീ​​​ര മേ​​​ഖ​​​ല​​​യി​​​ൽ​​​ത​​​ട്ടി ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ളം സ്തം​​​ഭി​​​ച്ചു​​​ നി​​​ന്നി​​​രു​​​ന്ന ക​​​രാ​​​ർ പൊ​​​ടു​​​ന്ന​​​നെ ധാ​​​ര​​​ണ​​​യി​​​ലാ​​​യ​​​തി​​​നു പി​​​ന്നി​​​ൽ ചി​​​ല നീ​​​ക്കു​​​പോ​​​ക്കു​​​ക​​​ളു​​​ണ്ടോ​​​യെ​​​ന്നാ​​​ണു കോ​​​ണ്‍ഗ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ​​​ക​​​ക്ഷി​​​ക​​​ൾ സം​​​ശ​​​യി​​​ക്കു​​​ന്ന​​​ത്.

വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​നു കീ​​​ഴി​​​ൽ അ​​​മേ​​​രി​​​ക്ക ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ൽ കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​മെ​​​ന്നു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യു​​​ടെ സെ​​​ക്ര​​​ട്ട​​​റി ബ്രു​​​ക്ക് റോ​​​ളി​​​ൻ​​​സി​​​ന്‍റെ എ​​​ക്സി​​​ലെ പോ​​​സ്റ്റും ക​​​രാ​​​ർ കാ​​​ർ​​​ഷി​​​ക​​​മേ​​​ഖ​​​ല​​​യെ എ​​​ങ്ങ​​​നെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന ആ​​​ശ​​​ങ്ക ന​​​ൽ​​​കു​​​ന്നു​​​ണ്ട്.

രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കു​​​ന്ന ഏ​​​തൊ​​​രു ന​​​യ​​​ത്തി​​​നെ​​​തി​​​രേ​​​യും താ​​​ൻ മ​​​തി​​​ൽ​​​പോ​​​ലെ നി​​​ൽ​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ക​​​ഴി​​​ഞ്ഞ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ രാ​​​ഷ്‌​​​ട്ര​​​ത്തെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു പ​​​റ​​​ഞ്ഞ​​​ത്. ജ​​​നി​​​ത​​​ക​​​മാ​​​റ്റം വ​​​രു​​​ത്തി​​​യ ചോ​​​ളം, സോ​​​യാ​​​ബീ​​​ൻ തു​​​ട​​​ങ്ങി​​​യ വി​​​ള​​​ക​​​ളും (ജി​​​എം ക്രോ​

Post a Comment

Previous Post Next Post