Trending

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ് സിൽവർ ജൂബിലി ആഘോഷം: സ്വാഗത സംഘം രൂപീകരിച്ചു:

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്വാഗത സംഘം രൂപീകരിച്ചു.
യോഗത്തിൽ ഡയറക്ടറേറ്റ് ഓഫ് യൂണിവേഴ്സിറ്റി സ്റ്റഡി സെൻറർ ഡയറക്ടർ ഡോ.യൂസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഷാജി പാച്ചേരി ഉദ്ഘാടനം നിർവഹിച്ചു.സിൽവർ ജൂബിലി ആഘോഷങ്ങളുടെ പ്രാധാന്യവും ലക്ഷ്യവും യോഗത്തിൽ വിശദീകരിച്ചു. “Women in Engineering – Empowering the Future” എന്നതാണ് സിൽവർ ജൂബിലിയുടെ പ്രമേയം.
ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകൾ, വർക്ക്‌ഷോപ്പുകൾ, സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികൾ, സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് യോഗം അറിയിച്ചു. അധ്യാപകർ, അനധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, വിദ്യാർത്ഥികൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെ പരിപാടികൾ വിജയകരമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ സ്വാഗത സംഘം ഏറ്റെടുത്തു.
യോഗത്തിൽ സെനറ്റ് മെമ്പർ നിഖിൽ.വി.എസ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ജംഷീർ, യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ പ്രതിനിധി സ്വപ്ന, സോളിഡാരിറ്റി ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് പ്രതിനിധി മുഹമ്മദ് ഷെരീഫ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയീസ് സെൻറർ പ്രതിനിധി പുരുഷോത്തമൻ, അസോസിയേഷൻ ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് സെക്രട്ടറി ഡോ.ലജീഷ്,വാർഡ് മെമ്പർ കനക ലത, പി.ടി.എ എക്സിക്യൂട്ടീവ് അംഗം തൗഫീഖ് പനാമ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post