Trending

പ്രഭാത വാർത്തകൾ* 26-01-2026 തിങ്കൾ


 *റിപ്പബ്ലിക് ദിനാഘോഷം*
        *റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 26 രാവിലെ 9.30ന് നിയമസഭാ സമുച്ചയത്തിൽ സ്പീക്കർ എ എൻ ഷംസീർ ദേശീയ പതാക ഉയർത്തും. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഗാർഡ് ഓഫ് ഓണറും സ്വീകരിക്കുന്ന സ്പീക്കർ നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തും*.

    *റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ പതാക നിവർത്തും*

*തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ 26ന് രാവിലെ 9 ന് ഗവർണർ ദേശീയപതാക നിവർത്തും. വിവിധ സേനാ വിഭാഗങ്ങളുടെയും, അശ്വാരുഢ സേന, സംസ്ഥാന പോലീസ്, എൻ സി സി, സ്‌കൗട്സ്, ഗൈഡ്‌സ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ, എൻ.എസ്.എസ് വോളണ്ടിയേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിക്കും. തുടർന്ന് റിപ്പബ്‌ളിക് ദിന സന്ദേശം നൽകും. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ദേശഭക്തിഗാനങ്ങളും സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും*

    *നയപ്രഖ്യാപന പ്രസംഗ വിവാദം; ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഗവർണർ; സ്‌പീക്കർക്ക് കത്ത് നൽകി , നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിൽ ഗവർണ്ണർക്ക് അതൃപ്തി*
നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ പോരിനുറച്ച് ഗവർണ്ണർ. തൻറെ പ്രസംഗത്തിൻറെയും അതിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൻറെയും വീഡിയോ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ലോക്ഭവൻ സ്പീക്കർക്ക് കത്ത് നൽകി. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി പ്രസംഗിച്ചതിൽ ഗവർണ്ണർക്ക് അതൃപ്തിയുണ്ട്. ഗവർണ്ണർ ചിലഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ വിമർശിച്ചിരുന്നു. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് വായിക്കാതെ വിട്ടതെന്നും ഇക്കാര്യം ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായും ലോക്ഭവൻ നേരത്തെ വിശദീകരിച്ചു.

    *സിപിഎമ്മിൽ ചേർന്നേക്കുമെന്ന വാർത്തയിൽ പ്രതികരിക്കാതെ ശശി തരൂർ*
കോൺഗ്രസ് ദേശീയ നേതൃത്വവുമായി അകൽച്ചയിലുള്ള ശശി തരൂർ പാർട്ടി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങളോട് പ്രതികരിക്കാതെ ശശി തരൂർ എം പി.
സിപിഎമ്മിൽ ചേരുന്നതിൻ്റെ ഭാഗമായിട്ടുള്ള ചർച്ചക്കാണ് അദ്ദേഹത്തിന്റെ ദുബായ് സന്ദർശനമെന്നുമായിരുന്നു പ്രചാരണങ്ങൾ. എന്നാൽ, ഇതിനോട് തരൂർ പ്രതികരിക്കാൻ കൂട്ടാക്കിയില്ല.

തന്നെ കുറിച്ചുള്ള വിവാദങ്ങൾ വിമാനത്തിൽവെച്ച് അറിഞ്ഞതായും, എന്നാൽ വിദേശത്തുവെച്ച് രാഷ്ട്രീയ പ്രതികരണത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

   *ആനക്കാംപൊയിൽ–കള്ളാടി തുരങ്ക പാത ; ഫെബ്രുവരിയിൽ 
തുരക്കാൻ തുടങ്ങും*
കൽപ്പറ്റ
വയനാടിന്റെ യാത്രാദുരിതത്തിന്‌ ശാശ്വത പരിഹാരമായ ആനക്കാംപൊയിൽ – കള്ളാടി തുരങ്ക പാതയുടെ തുരക്കൽ പ്രവൃത്തി ഫെബ്രുവരി പകുതിയോടെ ആരംഭിക്കും. ഇരുഭാഗത്തുനിന്നും ഒരേസമയം പ്രവൃത്തി ആരംഭിക്കും. പാറ ഡ്രിൽ ചെയ്യുന്നതിനുള്ള ‘ബൂമർ’ നേരത്തെ എത്തിച്ചിട്ടുണ്ട്‌. ഇരുഭാഗത്തും വലത്‌ തുരങ്കത്തിന്റെ പ്രവൃത്തിയാണ്‌ ആദ്യം തുടങ്ങുക. ഓസ്‌ട്രേലിയൻ സാങ്കേതികവിദ്യയാണ്‌.

കള്ളാടിയിൽ തുരങ്കമുഖംവരെയുള്ള "കട്ട്‌ ആൻഡ്‌ കവർ' പ്രവൃത്തി ഉടൻ പുർത്തിയാകും. മേപ്പാടി – ചൂരൽമല റോഡിൽനിന്ന്‌ തുരങ്കമുഖംവരെയുള്ള 180 മീറ്റർ മണ്ണ്‌ കുഴിച്ച്‌ തുരങ്കത്തിന്‌ സമാനമായി ടണൽ നിർമിക്കുന്നതാണിത്‌. ആനക്കാംപൊയിൽ ഭാഗത്ത്‌ തുരങ്കമുഖംവരെയുള്ള പ്രവൃത്തിയും പുരോഗമിക്കുന്നു. പാറപൊട്ടിച്ചും മണ്ണുനീക്കിയുമാണ്‌ പാത നിർമിച്ചത്‌. മറിപ്പുഴയ്‌ക്ക്‌ കുറുകെ താൽക്കാലിക പാലം നിർമിച്ച്‌ യന്ത്രങ്ങൾ എത്തിച്ചു. തുരന്നെടുക്കുന്ന പാറകൾ പദ്ധതിയുടെ നിർമാണ പ്രവർത്തനത്തിന്‌ ഉപയോഗിക്കും. ക്രഷർ യൂണിറ്റ്, ഡമ്പിങ്ങ് യൂണിറ്റ് എന്നിവ ഇരുഭാഗത്തും സജ്ജമാണ്. കോൺക്രീറ്റ്‌ മിക്‌സിങ് പ്ലാന്റും ഒരുക്കി.

നിലവിൽ ദിവസവും 16 മണിക്കൂർവരെയാണ്‌ നിർമാണം. തുരക്കൽ ആരംഭിക്കുന്നതോടെ കൂടുതൽ തൊഴിലാളികളെ എത്തിച്ച്‌ രണ്ട്‌ ഷിഫ്‌റ്റായി 24 മണിക്കൂറും പ്രവൃത്തി നടത്തും. ആഗസ്‌ത്‌ 31നാണ്‌ തുരങ്ക പാതയുടെ നിർമാണ ഉദ്‌ഘാടനം ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത്‌. പിന്നാലെ പ്രവൃത്തി ആരംഭിച്ചു. 8.11 കിലോമീറ്റർ ഇരട്ട തുരങ്ക പാതയാണ്‌ നിർമിക്കുന്നത്‌. പദ്ധതി യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്ടെ ആനക്കാംപൊയിലിൽനിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക്‌ വേഗത്തിൽ എത്താനാകും. 2043 കോടി രൂപയാണ്‌ പ്രതീക്ഷിത ചെലവ്‌.
  
   *"13 കുടുംബങ്ങൾക്ക്‌ ചൂരൽമലയിൽത്തന്നെ*
 *ഗോത്രകുടുംബങ്ങൾക്കും ചൂരൽമലയിൽ ഭൂമിയായി ; വീട് ടൗൺഷിപ്പ് മാതൃകയിൽ*
കൽപ്പറ്റ
മുണ്ടക്കൈ ദുരന്തബാധിതരായ ആദിവാസി കുടുംബങ്ങളെ ചൂരൽമലയിൽത്തന്നെ പുനരധിവസിപ്പിക്കാൻ ഭൂമിയായി. ഇവിടെത്തന്നെ പുനരധിവാസം വേണമെന്ന കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ചാണ്‌ പ്രത്യേക പദ്ധതി. ചൂരൽമല പുതിയ വില്ലേജിലെ വാസയോഗ്യമായ അഞ്ച്‌ ഹെക്ടർ നിക്ഷിപ്ത വനഭൂമിയിൽ 13 കുടുംബത്തിനാണ്‌ പുനരധിവാസം നൽകുന്നത്‌. കൽപ്പറ്റയിലെ ട‍ൗൺഷിപ്പിലേതിന്‌ സമാനമായ വീട്‌ ഇവിടെ നിർമിച്ചുനൽകും.

ടൗൺഷിപ്പിലേക്ക്‌ വരാൻ ഇവർ തയ്യാറായിരുന്നില്ല. വനവിഭവം ശേഖരിച്ച്‌ ഉപജീവനം കണ്ടെത്തുന്ന കുടുംബങ്ങൾക്ക്‌ ചൂരൽമലയിൽനിന്ന്‌ മാറാനാകില്ലെന്ന്‌ അറിയിച്ചതോടെയാണ്‌ നടപടി. ഉരുൾപൊട്ടൽ രക്ഷാപ്രവർത്തന കാലത്തുപോലും മാറിത്താമസിക്കാൻ ഇവർ വിസമ്മതിച്ചിരുന്നു. വനത്തിനോട്‌ ചേർന്ന്‌ വീട് വേണമെന്നായിരുന്നു ആവശ്യം.

ട‍ൗൺഷിപ്പിന്റെ ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ട പുഞ്ചിരിമട്ടത്തെ അഞ്ചും ചൂരൽമല പുതിയ വില്ലേജിനുസമീപത്തെ മൂന്നും ഉരുൾപൊട്ടലിനുശേഷം ഒറ്റപ്പെട്ട അട്ടമല എറാട്ടുകുണ്ട്‌ ഉന്നതിയിലെ അഞ്ചും കുടുംബങ്ങൾ പദ്ധതിയുടെ ഭാഗമാകും. ഭൂമി രണ്ടായിത്തിരിച്ച്‌ പുഞ്ചിരിമട്ടം, പുതിയ വില്ലേജ്‌ ഉന്നതികളിലുണ്ടായിരുന്നവരെ ഒരിടത്തും എറക്കാട്ടുകുണ്ടുകാരെ മറ്റൊരിടത്തും പുനരധിവസിപ്പിക്കും. എറാട്ടുകുണ്ടിലെ കുടുംബങ്ങൾക്ക്‌ 10 സെന്റ്‌ വീതം നൽകും. പുഞ്ചിരിമട്ടത്തെയും പുതിയ വില്ലേജിലെയും കുടുംബങ്ങൾക്ക്‌ ചുരുങ്ങിയത്‌ 10 സെന്റും വനാവകാശ നിയമപ്രകാരം മുമ്പുണ്ടായിരുന്ന അത്രതന്നെയും ഭൂമിയും നൽകും. കൈവശരേഖ കുടുംബങ്ങൾക്ക്‌ നൽകും.

വനം വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമി റവന്യൂ വകുപ്പിന്‌ കൈമാറിയിട്ടുണ്ട്‌.
ഗുണഭോക്താക്കൾക്കുള്ള ഭൂമിയുടെ രേഖകൾ തയ്യാറാക്കിയതായി അധികൃതർ പറഞ്ഞു.

    *"സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 
 ചീഫ്‌ ഇലക്‌ടറൽ ഓഫീസർക്ക്‌ കത്ത്‌ നൽകി*
 *അടിമുടി ദുരൂഹത ; പുതുതായി ഉൾപ്പെടുത്തിയത്‌ 26 ലക്ഷം പേരെ*
തിരുവനന്തപുരം
കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത ഒഴിയുന്നില്ല. ആദ്യം കൂട്ടത്തോടെ വോട്ടർമാരെ പട്ടികയിൽനിന്ന്‌ പുറത്താക്കിയെങ്കിൽ ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലാണ്‌ ദുരൂഹത. 26,01,201 പേരെ ഉൾപ്പെടുത്തിയതായാണ്‌ കമീഷന്റെ വെബ്‌സൈറ്റിലുള്ളത്‌. ഇ‍ൗ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചീഫ് ഇലക്‌ടറൽ ഓഫീസർക്ക്‌ കത്ത്‌ നൽകി. ഇത്രയധികം പേർ എങ്ങനെ ഉൾപ്പെട്ടു എന്നത്‌ ദുരൂഹമാണ്‌. ലഭിക്കുന്ന അപേക്ഷകളുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കണമെന്നും പകർപ്പ്‌ രാഷ്‌ട്രീയ പാർടികൾക്ക്‌ ലഭ്യമാക്കണമെന്നും കത്തിലുണ്ട്‌.

ഫോറം 6, ഫോറം 6 എ, ഫോറം എട്ട്‌ എ എന്നിവപ്രകാരം പല നിയമസഭാ മണ്ഡലങ്ങളിലും ലഭിച്ച അപേക്ഷകളുടെ എണ്ണം അസാധാരണമാണ്‌. പൊതുവിൽ ഒന്നരലക്ഷം അപേക്ഷയാണ്‌ ഇതര ജില്ലകളിലെങ്കിൽ കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ രണ്ടു ലക്ഷംമുതൽ ആറു ലക്ഷംവരെ അപേക്ഷകളുണ്ട്‌. ഇത്‌ സാധാരണഗതിയിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്‌.

കണ്ണൂർ ജില്ലയിൽ കണ്ണൂർ, തളിപ്പറമ്പ്‌, അഴീക്കോട്‌ മണ്ഡലങ്ങളിൽ അപേക്ഷകരുടെ എണ്ണം വളരെയേറെയാണ്‌. ബിഎൽഒമാരുടെ വെരിഫിക്കേഷനില്ലാതെയാണ്‌ അപേക്ഷകളിൽ തുടർനടപടി സ്വീകരിക്കുന്നത്‌. ബിഎൽഒമാരുടെ പരിശോധനയില്ലാതെ അപേക്ഷ തീർപ്പാക്കരുതെന്നും പരിശോധനയുടെ തീയതി ബിഎൽഒമാരെ അറിയിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്‌.

"തമിഴ്‌നാട്‌, ഒഡിഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ താമസക്കാരും കേരളത്തിൽ സ്ഥിരതാമസമില്ലാത്തവരും ഇതര സംസ്ഥാനത്തുനിന്നുള്ള തൊഴിലാളികളും ഉൾപ്പെടെ ധാരാളംപേരെ വോട്ടർപ്പട്ടികയിൽ ഉൾപ്പെടുത്താൻ ശ്രമമുണ്ടായി. ചില മണ്ഡലങ്ങളിലെ പതിനായിരത്തിലേറെ വോട്ടർമാരെ മറ്റൊരു മണ്ഡലത്തിലേക്ക്‌ മാറ്റിയതായും കാണുന്നുണ്ട്‌. ഇതും അസാധാരണ നടപടിയാണ്‌."

    *ന്യൂയോർക്കിൽ ബഹുനില കെട്ടിടത്തിൽ ഗ്യാസ് പൊട്ടിത്തെറിച്ച് തീപിടിച്ചു: ഒരു മരണം, 14 പേർക്ക് പരിക്ക്*

ന്യൂയോർക്ക് : ന്യൂയോർക്ക് നഗരത്തിലെ ബഹുനില അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഗ്യാസ് പൊട്ടിത്തെറിച്ച് തീപിടിത്തം. ഒരാൾ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്.

ബ്രോങ്ക്സിലെ 17 നില കെട്ടിടത്തിൽ ശനി പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ 15, 16 നിലകളിൽ നിന്ന് വാതകത്തിന്റെ ദുർഗന്ധം വമിച്ചതായി ലഭിച്ച റിപ്പോർട്ടുകൾ അഗ്നിശമന സേനാംഗങ്ങൾ അന്വേഷിച്ചുവരികയാണെന്ന് വകുപ്പ് മേധാവി ജോൺ എസ്പോസിറ്റോ പറഞ്ഞു. ഒരു ഡസനോളം അപ്പാർട്ടുമെന്റുകൾക്ക് വലിയ കാര്യമായ നാശനഷ്ടങ്ങളും 16, 17 നിലകളിലെ 10 അപ്പാർട്ടുമെന്റുകളിൽ തീപിടിത്തവും ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

മരിച്ച വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചികിത്സയിലുള്ള 6 പേർക്ക് ഗുരുതരമായ പരിക്കുകളും എട്ട് പേർക്ക് നിസാര പരിക്കുകളുമാണുള്ളതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ന്യൂയോർക്ക് സിറ്റി ഹൗസിംഗ് അതോറിറ്റിയുടേതായിരുന്ന കെട്ടിടം 2024 മുതൽ സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിലാണെന്നും സ്ഫോടനത്തിന്റെ യഥാർഥ കാരണം അന്വേഷിക്കുകയാണെന്നും അധികൃതർ പറഞ്ഞു.

കെട്ടിടത്തിലെ എല്ലാ മുറികളും അടച്ചുപൂട്ടിയതായും 148 അപ്പാർട്ടുമെന്റുകളും ഒഴിപ്പിച്ചതായും മേയർ സൊഹ്‌റാൻ മംദാനി പറഞ്ഞു. കെട്ടിടത്തിലെ താമസക്കാർക്കായി അടുത്തുള്ള സ്കൂളിൽ താൽക്കാലിക കേന്ദ്രം സ്ഥാപിച്ചു."

    *ഷാജി പാപ്പനും മറ്റ് ആറുപേരും* 
 *പുതിയ രൂപത്തിലും* *വേഷത്തിലും* 
 *ആട്. 3 യുടെ* *പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ* *പുറത്തുവിട്ടു.*
....................................
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.
.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്. ആട്. 2, എന്നീ ചിത്രങ്ങളിലൂട യാണ് ഈ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സുപരിചിതരായത്.
ഇപ്പോൾ ആട്. 3 യുടെ മൂന്നാം ഭാഗം ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻസ്സി
ലേക്കു കടന്നിരിക്കുന്നു.
ഫ്രൈഡേ ഫിലിം ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീബാനറുകളിൽ വിജയ് ബാബു വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് 
മിഥുൻ മാനുവൽ തോമസ്സ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഏഴു ക്യാരക്ടർ പോസ്റ്ററുകളാണ് ജനുവരി ഇരുപത്തിയഞ്ച് ഞായറാഴ്ച്ച പുറത്തുവിട്ടിരി
ക്കുന്നത്.

രാവിലെ പതിനൊന്നുമണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയുള്ള സമയത്തിനുള്ളിലായി ഓരോരുത്തരുടേയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിടുകയാ
യിരുന്നു.
വിനായകൻ്റെ പോസ്റ്ററോടെയാണ് തുടക്കമിട്ടത്. പിന്നീട് ഇന്ദ്രൻസ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു. സൈജുക്കുറുപ്പ്, സണ്ണി വെയ്ൻ എന്നിവർ കടന്ന് ഷാജി പാപ്പനെ അവതരിപ്പിക്കുന്ന ജയസൂര്യയിലാണ് എത്തിച്ചേർന്നത്.
ആടിൻ്റെ രണ്ടു ഭാഗങ്ങളിലും കണ്ട രൂപവും ഭാവവുമല്ല ഈ കഥാപാത്രങ്ങൾക്ക്.
തികച്ചും വ്യത്യസ്ഥമാണ്.
ഈ രൂപമാറ്റത്തിനു പിന്നിലെ രഹസ്യമെന്താണ്?
അണിയറ പ്രവർത്തകർ ഇക്കുറി ചില രഹസ്യങ്ങൾ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നു എന്നു വേണം കരുതാൻ.
ഫാൻ്റെസി, ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രം വൻതാരനിരയുടെ അകമ്പടിയോടെ വൻമുതൽമുടക്കിലാണെത്തുന്നത്.
ഇനിയും നിരവധി കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ട്. അവരുടെ ക്യാരക്ടർ പോസ്റ്ററുകളും, പുറകേ വിടുന്നതാണന്ന് നിർമ്മാതാവ് വിജയ് ബാബുവും, സംവിധായകൻ മിഥുൻ മാനുവൽ തോമസ്സും പറഞ്ഞു
. അജു വർഗീസ്. ആൻസൺ പോൾ, രൺജി പണിക്കർ,നോബി, ഭഗത് മാനുവൽ, ഡോ. റോണി രാജ്,സുധിക്കോപ്പ, ചെമ്പിൽ അശോകൻ നെൽസൺ, ഉണ്ണിരാജൻ.പി.ദേവ്, സ്രിന്ധ, ഹരികൃഷ്ണൻ, വിനീത് മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പാലക്കാട് ജില്ലയിലെ മലമ്പുഴ,ചിറ്റൂർ, വാളയാർ, എന്നിവിടങ്ങളിലും, ഇടുക്കി, ഗോപിച്ചെട്ടിപ്പാളയം, തിരുച്ചെന്തൂർ. എന്നി വിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. '
 സംഗീതം ഷാൻ റഹ്മാൻ.
ഛായാഗ്രഹണം - അഖിൽ ജോർജ്.
എഡിറ്റിംഗ്- ലിജോ പോൾ.
കലാസംവിധാനം - അനീസ് നാടോടി
മേക്കപ്പ് - റോണക്സ് സേവ്യർ -
കോസ്റ്റ്യും - ഡിസൈൻ-
സ്റ്റെഫി സേവ്യർ -
സ്റ്റിൽസ് - വിഷ്ണു എസ്. രാജൻ,
പബ്ളിസിറ്റി ഡിസൈൻ - കൊളിൻസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - വിനയ് .ബാബു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷിബു പന്തല ക്കോട്. സെന്തിൽ പൂജപ്പുര '
പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി. സുശീലൻ.

.വാഴൂർ ജോസ്

*📡ഇന്നത്തെ പ്രധാന വാർത്തകൾ*

   *"4000 കോടിയുടെ കിഫ്ബി നിക്ഷേപം*

*32 സ്‌കൂൾ കെട്ടിടങ്ങൾകൂടി നാടിന് സമർപ്പിക്കും : മന്ത്രി ശിവൻകുട്ടി*

തിരുവനന്തപുരം
​സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിർമാണം പൂർത്തിയായ 32 സ്‌കൂൾ കെട്ടിടങ്ങൾകൂടി ഫെബ്രുവരിയിൽ നാടിന്‌ സമർപ്പിക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിൽ ചരിത്രപരമായ മുന്നേറ്റമാണ് ഉണ്ടായതെന്നും കിഫ്ബി വഴിമാത്രം 4000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് സാധ്യമായതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കിഫ്ബി ധനസഹായത്തോടെ സംസ്ഥാനത്തെ 973 വിദ്യാലയങ്ങളിൽ ആധുനിക ഭൗതിക സൗകര്യ വികസനം ഒരുക്കി. പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, ജനപ്രതിനിധികളുടെ ആസ്‌തി വികസന ഫണ്ട്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് എന്നിവ സംയോജിപ്പിച്ചും 5000 കോടി രൂപയുടെ വികസനം സാധ്യ
മാക്കി.

പ്ലസ്-വണ്ണിന് പുതിയ പാഠപുസ്‌തകങ്ങൾ
ഹയർ സെക്കൻഡറി മേഖലയിലെ പാഠപുസ്‌തക പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അടുത്ത അധ്യയന വർഷം പ്ലസ്‌ വൺ വിദ്യാർഥികൾക്ക് പുതിയ പാഠപുസ്‌തകങ്ങൾ വിതരണം ചെയ്യും. ഫെബ്രുവരി രണ്ടാംവാരംതന്നെ പുതിയ പുസ്‌തകങ്ങൾ പ്രകാശിപ്പിക്കും. 41 ടൈറ്റിൽ പുസ്‌തകങ്ങളാണ് പതിനൊന്നാം ക്ലാസിലേക്ക് തയ്യാറാക്കിയിരിക്കുന്നത്. വായനയ്‌ക്കപ്പുറം പ്രായോഗിക പഠനത്തിന് ഊന്നൽ നൽകിയുള്ള നൂതനമായ സമീപനമാണ് പുതിയ ഹയർ സെക്കൻഡറി പുസ്‌തകങ്ങളിൽ സ്വീകരിച്ചിട്ടുള്ളത്.

​പാഠപുസ്‌തക പരിഷ്‌കരണം വേഗത്തിലും സമയബന്ധിതമായും പൂർത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമായി കേരളം മാറി. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി 597 ടൈറ്റിൽ പാഠപുസ്‌തകങ്ങളാണ് വികസിപ്പിച്ചെടുത്തത്. ടീച്ചർ ടെക്‌സ്റ്റുകളും തയ്യാറാക്കി. ഭാഷാ ന്യൂനപക്ഷമായ കന്നഡ വിഭാഗത്തിന് പ്രത്യേക പരിഗണന നൽകിയുള്ള പുസ്‌തകങ്ങളും ലഭ്യമാക്കുന്നുണ്ട്
മലയാള ഭാഷാ ബില്ലുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങൾ ഉയർത്തുന്ന വിമർശങ്ങൾ വസ്‌തുത
മനസ്സിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു.
  
   *സ്വർണമോഷണത്തിന് ദേവപ്രശ്നവും മറയാക്കിയോയെന്ന് സംശയം*

 *തന്ത്രിയുടെ രണ്ടരക്കോടി ; ഉറവിടം തേടി എസ്ഐടി*

തിരുവനന്തപുരം/പത്തനംതിട്ട‌
ശബരിമല സ്വർണമോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് നേരിട്ട് ബന്ധമുണ്ടെന്നതിനും സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നതിനും കൂടുതൽ തെളിവുകൾ എസ്ഐടിക്ക്. തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ഠര് രാജീവരെ വീണ്ടും ചോദ്യംചെയ്യും. സ്വര്‍ണമോഷണം നടത്തുന്നതിന്‌ ദേവപ്രശ്നം മറയാക്കിയെന്നും തന്ത്രിയെന്ന പദവി ഉപയോഗിച്ച് കൂടുതൽ തട്ടിപ്പ് നടത്താൻ പദ്ധതിയിട്ടെന്നും വിവരമുണ്ട്.

കണ്‌ഠര്‌ രാജീവര്‌ തിരുവല്ലയിലെ സ്വകാര്യ പണമിടപാട്‌ സ്ഥാപനത്തിൽ രണ്ടരക്കോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും അന്വേഷക സംഘത്തിന് ലഭിച്ചു. സ്വർണപ്പണയ വായ്‌പ നൽകുകയും ഇരട്ടിപ്പലിശ വാഗ്‌ദാനം ചെയ്‌ത്‌ നിക്ഷേപം സ്വീകരിക്കുകയും ചെയ്യുന്ന സ്ഥാപനം പൂട്ടിയിട്ട്‌ വർഷങ്ങളായി. സ്ഥാപനത്തിനെതിരെ വിജിലൻസ്‌, ക്രൈംബ്രാഞ്ച്‌ അന്വേഷണവും നടക്കുന്നു. നിക്ഷേപിച്ച വലിയ തുക നഷ്‌ടമായിട്ടും തന്ത്രി പരാതി നൽകാൻ തയ്യാറാകാത്തതാണ്‌ എസ്‌ഐടിയുടെ സംശയം ബലപ്പെടുത്തിയത്‌.

തന്ത്രിയെ കസ്റ്റഡിയിൽ ചോദ്യംചെയ്‌തപ്പോൾ ദുരൂഹ പണമിടപാട്‌ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭിച്ചു. രണ്ടരക്കോടി നഷ്‌ടമായ വിവരം മറച്ചുവച്ചാണ്‌ ചോദ്യംചെയ്യലിൽ തന്ത്രി ആദ്യം മൊഴിനൽകിയത്‌. ബാങ്ക്‌ അക്ക‍ൗണ്ടുകളും മറ്റും നേരത്തെ പരിശോധിച്ച എസ്‌ഐടി, ഇതിന്റെ രേഖകൾ ഹാജരാക്കിയതോടെ രണ്ടരക്കോടി രൂപ സ്വകാര്യബാങ്കിൽ നിക്ഷേപിച്ചെന്നും ബാങ്ക്‌ പൊളിഞ്ഞെന്നും മൊഴിനൽകി. പ്രളയകാലത്ത്‌ കുറച്ചുപണം നഷ്‌ടമായെന്നും വെളിപ്പെടുത്തി. എസ്‌ഐടി ഇത്‌ മുഖവിലയ്‌ക്കെടുത്തിട്ടില്ല."

"പണമിടപാട്‌ സ്ഥാപനം പല പ്രമുഖരിൽനിന്ന്‌ കോടികളാണ്‌ നിക്ഷേപമായി സ്വീകരിച്ചത്‌. തന്ത്രി നിക്ഷേപിച്ച പണത്തിന്റെ സ്രോതസ്‌ കണ്ടെത്തുകയാണ്‌ പ്രധാനലക്ഷ്യം. ഏതെങ്കിലും തരത്തിൽ വഴിവിട്ടസഹായം നൽകിയതിന്റെ പ്രതിഫലമാണോ ഇതെന്നും എസ്‌ഐടി അന്വേഷിക്കുന്നു. കണ്ഠര് രാജീവർക്ക് സ്വർണമോഷണക്കേസിലെ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്‌ണൻ പോറ്റി, സ്‌മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുമായി സാമ്പത്തിക ഇടപാടുകളുമുണ്ട്. നിലവിൽ ഒരുദിവസം മാത്രമാണ്‌ തന്ത്രിയെ കസ്റ്റഡിയിൽ ചോദ്യംചെയ്‌തത്‌. കോടികളുടെ പണമിടപാട്‌ വിവരങ്ങൾ ലഭ്യമായതോടെ തന്ത്രിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനൊരുങ്ങുകയാണ്‌ എസ്‌ഐടി.

ശബരിമല സ്വര്‍ണമോഷണത്തിന്‌ ദേവപ്രശ്നം മറയാക്കി കൂടുതൽ തട്ടിപ്പ് നടത്താനും പദ്ധതിയിട്ടിരുന്നതായി സംശയമുണ്ട്. വ്യക്തതയ്‌ക്കായി കൂടുതൽപേരുടെ മൊഴിയെടുക്കും. ശ്രീകോവിന്റെ വാതിലിനും കട്ടിളപ്പാളിക്കും വൈകല്യമുണ്ടെന്നാണ് ദേവപ്രശ്നത്തിൽ പറയുന്നത്. ദേവപ്രശ്നം നടന്ന്‌ മാസങ്ങൾക്ക് ശേഷമാണ് ശബരിമലയിൽ സ്വർണമോഷണം ആരംഭിച്ചതെന്നാണ് സംശയം. പ്രതികളുടെ മൊഴിപ്പകര്‍പ്പ്‌ ആവശ്യപ്പെട്ട് എസ്‌ഐടിക്ക് ഇഡി കത്തയച്ചിട്ടുണ്ട്. ഇതില്‍ നിയമോപദേശം തേടിയശേഷമേ തീരുമാനമെടുക്കൂ."

    *"ഉയരെ പെൺകൊടി ; ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിന്‌ ഹൈദരാബാദിൽ തുടക്കം*
*സരോജിനി ബാലാനന്ദൻ നഗർ 
(ഹൈദരാബാദ്‌)*
ഐതിഹാസിക പോരാട്ടങ്ങളുടെ വീരസ്‌മരണയിരന്പുന്ന തെലങ്കാനയുടെ മണ്ണിൽ രാജ്യത്തെ ഏറ്റവും വലിയ വനിതാസംഘടനയുടെ മഹാസംഗമത്തിന്‌ ആവേശോജ്വല തുടക്കം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ 14–ാമത്‌ ദേശീയ സമ്മേളനത്തിന്‌ സരോജിനി ബാലാനന്ദൻ നഗറിൽ (ആർടിസി ഓഡിറ്റോറിയം) പ്രസിഡന്റ്‌ പി കെ ശ്രീമതി പതാകയുയർത്തി. മുതിർന്ന നേതാവ്‌ ബൃന്ദാ കാരാട്ടിന്റെ നേതൃത്വത്തിൽ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. ചന്ദ്രകല പാണ്ഡേ വേദിയിൽ നടിയും നാടകപ്രവർത്തകയും എഴുത്തുകാരിയുമായ എം രോഹിണി സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. പി കെ ശ്രീമതി അധ്യക്ഷയായി.

അന്തരിച്ച നേതാക്കൾക്കും പ്രവർത്തകർക്കും സാംസ്‌കാരിക നായകർക്കും വർഗീയ ആക്രമണങ്ങളുടെ ഇരകൾക്കും ആദരമർപ്പിച്ച്‌ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംഘാടകസമിതി കൺവീനർ ശാന്ത സിൻഹ സ്വാഗതം പറഞ്ഞു. ബൃന്ദ കാരാട്ട്‌, ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ എന്നിവർ സംസാരിച്ചു.

പ്രതിരോധത്തിന്റെയും നേട്ടങ്ങളുടെയും പ്രതീകങ്ങളായി തമിഴ്‌നാട്‌, ബിഹാർ, പുതുച്ചേരി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ നാല് വനിതകളെയും തെലങ്കാനയിൽ നിന്നുള്ള ആദ്യ ദേശീയ വനിതാ ബാസ്‌കറ്റ്ബോൾ താരം മിഹയെയും ചടങ്ങിൽ ആദരിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ, ഓൾ ഇന്ത്യ മഹിളാ സാംസ്‌കാരിക സംഘടന, ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ എന്നീ സംഘടനകളുടെ നേതാക്കളും സമ്മേളനത്തെ അഭിവാദ്യംചെയ്‌തു.

പകൽ രണ്ടിന്‌ സമ്മേളന നഗറിൽനിന്ന്‌ പൊതുസമ്മേളനവേദിയായ ആർടിസി
മൈതാനത്തേക്ക്‌ നടന്ന റാലിയിൽ പ്രതിനിധികൾക്കൊപ്പം ആയിരക്കണക്കിന്‌ സ്‌ത്രീകൾ അണിനിരന്നു.
പൊതുസമ്മേളനവും ഏഴിന്‌ പ്രതിനിധി സമ്മേനവും നടന്നു. 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിന്ന്.850- പ്രതിനിധികളാണ്‌ നാലുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌.

    *"പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ*
ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. ആലപ്പുഴ സ്വദേശിയും പരിസ്ഥിതി പ്രവർത്തകയുമായ കൊല്ലക്കയിൽ ദേവകി അമ്മ പത്മശ്രീ പുരസ്കാരത്തിന് അർഹയായി. 'അൺസങ് ഹീറോസ്' വിഭാഗത്തിൽ 45 പേർക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്.

കുറുമ്പ ഗോത്ര വിഭാഗത്തിൽ നിന്നുള്ള ചിത്രകാരൻ ആർ കൃഷ്ണന് (നീലഗിരി) മരണാനന്തര ബഹുമതിയായി പുരസ്കാരം ലഭിച്ചു. അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്‌വദാസ് റായ്‌ക്വാർ (മധ്യപ്രദേശ്), ബ്രിജ് ലാൽ ഭട്ട് (ജമ്മു കശ്മീർ), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്) തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു.

അസാധാരണ സംഭാവനകൾ നൽകുന്ന സാധാരണ ഇന്ത്യക്കാരെ അം​ഗീകരിക്കുക എന്ന ഉദ്ദേശത്തിലാണ് 'അൺസങ് ഹീറോസ്' വിഭാ​ഗത്തിൽ പത്മശ്രീ പുരസ്കാരങ്ങൾ നൽകിവരുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി അറിയപ്പെടാത്ത, വിവിധ തലങ്ങളിൽ വലിയ സംഭാവന നൽകിയ വ്യക്തികളെയാണ് അവാർഡിനായി പരി​ഗണിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ലൈബ്രറി സ്ഥാപിച്ച മുൻ ബസ് കണ്ടക്ടർ, ഏഷ്യയിലെ ആദ്യത്തെ മുലപ്പാൽ ബാങ്ക് രൂപീകരിച്ച ശിശുരോഗവിദഗ്ദ്ധൻ, 90 വയസ്സുള്ള അപൂർവ സംഗീതോപകരണ വിദഗ്ദ്ധൻ എന്നിവർ ഉൾപ്പെടെ ഇത്തവണ പുരസ്കാര പട്ടികയിലുണ്ട്."

    *"സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്‌തു*

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്‌തു. അഞ്ച്‌ ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവുമടങ്ങുന്ന കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്‌കാരം നടി ശാരദ മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. ഭ്രമയുഗം സിനിമയിലെ അഭിനയത്തിന്‌ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു.

മലയാള സിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാർഡ് കൊണ്ടുവന്നത് ശാരദയാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. തുലാഭാരം, സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലഭിച്ച ദേശീയ പുരസ്‌കാരങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. കേരളത്തെ സ്വന്തം ജന്മദേശം പോലെ നെഞ്ചിലേറ്റിയ ശാരദയെ ആദരിക്കുന്നത് മലയാള സിനിമയുടെ സമ്പന്നമായ ചരിത്രത്തെ ആദരിക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭ്രമയുഗം എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്‌കാരം നേടിയ മമ്മൂട്ടിയെ മുഖ്യമന്ത്രി പ്രത്യേകം അഭിനന്ദിച്ചു. മമ്മൂട്ടിക്ക് രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്നതിലുള്ള സന്തോഷം അദ്ദേഹം വേദിയിൽ പങ്കുവെച്ചു. നാലര പതിറ്റാണ്ടുകളായി 420-ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം, ഓരോ ചിത്രത്തിലും പുതിയ ഭാവപ്പകർച്ചകൾ കൊണ്ടുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു

ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി. ടൊവിനോ തോമസ്, ആസിഫ് അലി, വേടൻ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ് തുടങ്ങി 51 ചലച്ചിത്രപ്രതിഭകൾക്കും മുഖ്യമന്ത്രി പുരസകാരം സമ്മാനിച്ചു.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ചലച്ചിത്ര
അവാർഡ് ജൂറി ചെയർമാൻ പ്രകാശ് രാജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി, മേയർ വി വി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

   *"അഭിഷേക്- സൂര്യ ഷോ: അടിച്ചത് പത്ത് ഓവറിൽ 155 റൺസ്, 8 വിക്കറ്റ് വിജയം; പരമ്പര*
ഗുവാഹത്തി: ന്യ‍ൂസിലൻഡിനെ അടിച്ചൊതുക്കി പരമ്പര നേട്ടം ആഘോഷിച്ച് ഇന്ത്യ. മൂന്നാം ട്വന്റി20യിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ പരമ്പരയും സ്വന്തമാക്കി. ആദ്യ കളി 48 റണ്ണിനും രണ്ടാമത്തേത്‌ ഏഴ്‌ വിക്കറ്റിനുമാണ് ഇന്ത്യ ജയിച്ചത്. അഭിഷേക്‌ ശർമയും (20 പന്തിൽ 68) ക്യാപ്റ്റൻ സൂര്യകുമാർ യാദവും (26 പന്തിൽ 57) റണ്ണൊഴുക്കിയപ്പോൾ മൂന്നാം ട്വന്റി20യിൽ വെറും പത്ത് ഓവറിലാണ് ഇന്ത്യ വിജയക്ഷ്യം മറികടന്നത്. ഇരുവരും ചേർന്ന് നൂറ് റൺസിന്റെ കൂട്ടുകൊട്ടുണ്ടാക്കി. *സ്കോർ: ന്യ‍ൂസിലൻഡ് 153/9, ഇന്ത്യ 155/2 (10).*

ടോസ് നേടി കിവീസിനെ ബാറ്റിങ്ങിനയച്ച ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലാണ് ഇന്ത്യ ബോളർമാർ പന്തെറിഞ്ഞത്. ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റുമായി തിളങ്ങി. രവി ബിഷ്ണോയും ഹാർദിക് പാണ്ഡ്യയും രണ്ട് വിക്കറ്റും ഹർഷിത് റാണ ഒരു വിക്കറ്റും നേടി തിളങ്ങിയപ്പോൾ കിവീസിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 48 റൺസെടുത്ത് ഗ്ലെൻ ഫിലിപ്സാണ് ന്യൂസീലൻഡിന്റെ ടോപ് സ്കോറർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ സഞ്ജു നിരാശപ്പെടുത്തി. ഇത്തവണ ഗോൾഡൻ ഡക്കായാണ് താരം മടങ്ങിയത്. കിവീസ് ഉയർത്തിയ 154 റൺസ് 

Post a Comment

Previous Post Next Post