ചെറുവണ്ണൂർ കോഴിക്കോട് ചെറുവണ്ണൂർ ജങ്ഷനിൽ ഇന്ന് രാവിലെ സംഭവിച്ച ബസ് അപകടം ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കി
രാമനാട്ടുകര പെരിങ്ങാവ് മുണ്ടക്കേതൊടി വിഷ്ണു (28) ആണ് മരണപ്പെട്ടത്.
ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽനിന്നും ഫറോക്ക് മണ്ണൂർ പോകുന്ന
ഡല്ലാഹ് എന്ന സ്വകാര്യ ബസ്സാണ് ബൈക്കിനിടിച്ചത്
ബസ്സിനടിയിൽ നിന്നാണ്
പരിക്കേറ്റ വിഷ്ണുവിനെ പുറത്തെടുത്ത് ഉടനെ ചെറുവണ്ണൂരിലെ
സ്വകാര്യആശുപത്രിയിൽ
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
നിലവിലെ റോഡിൽ ഗതാഗത തടസ്സം വന്നപ്പോൾ കൊളത്തറ ചെറുവണ്ണൂർ സമീപത്തെ റോഡിലൂടെ അതിവേഗതയിൽ സ്വകാര്യബസ്സ്കയറാൻ
ശ്രമിച്ചതിനിടയിലാണ് അപകടം.
രാമനാട്ടുകര മുതൽ ചെറുവണ്ണൂർ വരെയുള്ള റോഡിൽ നിരന്തരം അപകടങ്ങൾ സംഭവിക്കുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രാമനാട്ടുകരയിൽ ബസ് അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി ബസ് കയറി മരണപ്പെട്ടത്.
