കോഴിക്കോട് : കേരള പ്രവാസി സംഘം ഏഴാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി ചേർന്ന ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. സമ്മേളനം ഒക്ടോബർ 26, 27 തിയ്യതികളിൽ മാവൂരിൽ നടക്കും. 26 ഞായറാഴ്ച്ച 4 മണിക്ക് പതിനായിരം പ്രവാസികളെ അണി നിരത്തി പ്രകടനം നടക്കും. ഇതൊടാനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനം ബഹു. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തും. എം എൽ എ മാർ, മറ്റു ജനപ്രതിനിധികൾ പൊതു സമ്മേളനത്തിൽ പങ്കെടുക്കും. 27 ന് തിങ്കളാഴ്ച്ച പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഗഫൂർ പി ലില്ലീസ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നും അഞ്ഞൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
കെ. സജീവ് കുമാർ അധ്യക്ഷനായി. സെക്രട്ടറി സി വി ഇഖ്ബാൽ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈ. പ്രസിഡന്റ് ഷാഫിജ പുലാക്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സലിം മണാട്ട്, എം സുരേന്ദ്രൻ ജില്ലാ വൈ പ്രസിഡന്റ് പേരോത്ത് പ്രകാശൻ എന്നിവർ സംസാരിച്ചു.
