Trending

വിലപേശലിന് വഴങ്ങില്ല, തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നതിനേക്കാൾ നല്ലത് ഇതങ്ങ്പിരിച്ചുവിടുന്നതാണ്

അൻവറിന് മുന്നിൽ വീണ്ടും വാതിലടച്ച് സതീശൻ


തിരുവനന്തപുരം: പി.വി. അൻവറിന്‍റെ മുന്നണി പ്രവേശന നീക്കത്തിനെതിരെ കർശന നിലപാട്​ തുടർന്ന്​ പ്രതിപക്ഷനേതാവ്​ വി.ഡി. സതീശൻ. വാതിലടച്ചത്​ യു.ഡി.എഫ്​ കൂട്ടായെടുത്ത തീരുമാന​മാണെന്നും തെര​ഞ്ഞെടുപ്പിന്​ ശേഷം ആ വാതിൽ തുറക്കാനുള്ള ഒരു സാഹചര്യവുമില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

യു.ഡി.എഫ് ഉണ്ടാക്കിയത് കരുണാകരനെയും എ.കെ. ആൻറണിയെയും ഉമ്മൻ ചാണ്ടിയെയും സി.എച്ചിനെയും പോലുള്ള പ്രമുഖരാണ്. ഈ നേതാക്കളുടെയും ലക്ഷക്കണക്കിന് പ്രവർത്തകരുടെയും അഭിമാനം ആർക്കെങ്കിലും മുന്നിൽ അടിയറ വെച്ച്​ യു.ഡി.എഫിനെ ആരുടെയെങ്കിലും തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്നതിനേക്കാൾ നല്ലത്​ ഇതങ്ങ്​ പിരിച്ചുവിടുന്നതാണെന്നും സതീശൻ വ്യക്​തമാക്കി. ഒരു ചാനലിന്​ നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശങ്ങൾ.

Post a Comment

Previous Post Next Post