Trending

കോഴിക്കോട് ജില്ലാ ഭരണകുടത്തിൻ്റെ അനാസ്ഥ അവസാനിപ്പിക്കുക: വ്യാപാരി വ്യവസായി സമിതി

കോഴിക്കോട് പുതിയ ബസ്സ്റ്റാൻഡിൽ തീപിടിത്തത്തെ തുടർന്ന് ദിവസങ്ങൾക്കു ശേഷം തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങളിൽ ഒരു മാസമായിട്ട് പുനഃസ്ഥാപിച്ചിട്ടില്ല, കോർപറേഷൻ ഓഫീസിൽ വെച്ച് വ്യാപാരി സംഘടനകൾ സംസാരിച്ചത് പ്രകാരം 3ആഴ്ചക്കുള്ളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുമെന്നാണ് ഉറപ്പു തന്നിരുന്നത് എന്നാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം പൂർത്തിയാകാത്തതുകൊണ്ട് സ്റ്റാൻഡിലെ വ്യാപാരികൾ വലിയ പ്രതിസന്ധി സഹിച്ചുകൊണ്ടാണ് വ്യാപാരം നടത്തുന്നത് ദിവസേന ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നത് സ്വന്തം ജനറേറ്റർ വെച്ച് സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാൻ ഈ അവസ്ഥയിൽ വ്യാപാരികൾക്ക് കഴിയില്ല.., അടിയന്തരമായി വൈദ്യുതി പുനഃസ്ഥാപിച്ചു കിട്ടുന്നതിനാവശ്യമായ നടപടി കോർപറേഷനും ബന്ധപ്പെട്ട ഇലക്ട്രിക് ഉദ്യോഗസ്ഥമാരും സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു..

ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞ് സൂര്യ അബ്ദുൽ ഗഫൂർ അധ്യക്ഷൻ വഹിച്ച സി വി ഇക്ബാൽ വരുൺ ഭാസ്കർ രാജധാനി ഗഫൂർ കെ എം റഫിക്ക് രഘു ഉത്തമൻ - സി കെ വിജയൻ സംസാരിച്ചു

Post a Comment

Previous Post Next Post