കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ വിവിധ ഏരിയ കേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധ റാലിയും സദസ്സും നടന്നു...
കോഴിക്കോട് നഗരത്തിൽ നടന്ന പരിപാടി പ്രവാസി സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി സി. വി ഇക്ബാൽ ഉദ്ഘാടനം ചെയ്തു..
ജില്ലാ പ്രസിഡണ്ട് കെ സജീവ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫിജ പുലാക്കൽ സംസാരിച്ചു സംസ്ഥാന കമ്മിറ്റി അംഗം സലിം മണാട്ട് സ്വാഗതം പറഞ്ഞു..
പി ആസാദ്, നജാഷ് ബാബു, രാജീവൻ, വിൻസെന്റ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി...
ജില്ലയിലെ വിവിധ ഏരിയ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ ജില്ലാ നേതാക്കളായ സുരേന്ദ്രൻ,
KK ശങ്കരൻ, കണ്ണൻ അശോകൻ എന്നിവർ നേതൃത്വം നൽകി.....