Trending

സ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കും

സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക - രക്ഷാകർതൃ സമിതി (പിടിഎ) കൾ ശാക്തീകരിക്കാൻ തീരുമാനം. ആധുനിക വിദ്യാഭ്യാസ പ്രക്രിയയിൽ വിദ്യാർത്ഥിക്കും അധ്യാപകനും പുറമെ രക്ഷിതാക്കളുടെ സ്ഥാനവും ഏറെ പ്രധാനപ്പെട്ടതാണ്. പൊതുവിദ്യാലയങ്ങളുടെ വികസനത്തിന് പിടിഎകൾ വഹിക്കുന്ന പങ്ക് വലുതാണ്. ഈ സാഹചര്യത്തിലാണ് പിടിഎ കമ്മിറ്റികളെ അക്കാദമികമായി ശക്തിപ്പെടുത്താൻ സർക്കാർ തീരുമാനം.

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായും പുസ്തകങ്ങൾ തയ്യാറാക്കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലുള്ള ഓറിയൻ്റേഷൻ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. രക്ഷിതാക്കളെ വിദ്യാലയ പ്രവർത്തനങ്ങളിലേക്ക് സജീവമായി ഇപെടാൻ പ്രാപ്തമാക്കുന്നതിന് ഈ വർഷം മുതൽ പിടിഎകൾക്കായി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കലാ, കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിലൂടെയെല്ലാം പിടിഎ കമ്മിറ്റികളെ കൂടുതൽ സജ്ജീവമാക്കാൻ കഴിയും എന്നാണ് കണക്കുകൂട്ടൽ.

Post a Comment

Previous Post Next Post