Trending

വായ മൂടികെട്ടി പ്രതിഷേധം.

ഫറോക്ക് നഗരസഭയിൽ
കിടപ്പ് രോഗികളോടുള്ള അവഗണനയിലും, മൂന്ന് മാസമായി ഹോം കെയർ നിർത്തലാക്കിയതിനെതിരെ രയും
LDF കൗൺസിലർമാരുടേയു
പാലിയേറ്റീവ് പ്രവർത്തകരുടേയും നേതൃത്വത്തിൽ ദേശീയ പാലിയേറ്റീവ് ദിനത്തിൽ
നഗരസഭ വികസന സെമിനാർ നടക്കുന്ന ഹാളിന് (3 M) മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കൗൺസിലർ എം.സമീഷ്
സമരം ഉദ്ഘാടനം ചെയ്തു.എം.ബഷീർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പ്രകാശ് കറുത്തേടത്ത്, എം.എം മുസ്തഫ, കൗൺസിലർ കെ.ടി.എ മജീദ്, ഒ.ഭക്തവത്സലൻ, കെ ബി ഷാ, എന്നിവർ സംസാരിച്ചു.
കൗൺസിലർ പി.ബിജീഷ് സ്വാഗതവും, എം.വിജയൻ നന്ദിയും പറഞ്ഞു.കഴിഞ്ഞ ഡിസംബർ 31 ന്LDF മുനിസിപ്പൽ കമ്മിറ്റി ഈ വിഷയത്തിൽ നഗരസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. ഒരു നടപടിയു ചെയർമാനും UDF ഭരണസമിതിയും സ്വീകരിക്കാത്തതിനാലാണ് വീണ്ടും സമരത്തിനിറങ്ങേണ്ടി വന്നത്. 38 ഡിവിഷനുകളിലായി നഗരസഭയുടെ പട്ടികയിലുള്ള 382 കിടപ്പു രോഗികളെ മാസങ്ങളായി  
തിരിഞ്ഞു നോക്കുന്നില്ല.
സർക്കാർ നഗരസഭകൾക്ക് ഓരോ വർഷവും നൽകുന്ന പദ്ധതി വിഹിതത്തിൽ , സാന്ത്വന പരിചരണത്തിന് പ്രത്യേക വിഹിത മുൾപ്പെടുന്നുണ്ട്. ഇതനുസരിച്ച് പാവപ്പെട്ട മാറാരോഗികൾക്കും സാന്ത്വന പരിചരണത്തിന് അർഹരായവർക്കും ലഭിക്കേണ്ട സഹായങ്ങളാണ് നഗരസഭയിൽ മുടങ്ങി കിടക്കുന്നത്.
മൊത്തം കിടപ്പു രോഗികളിൽ 218 പേർ അതീവ ശ്രദ്ധ ലഭിക്കേണ്ടവരും 117 കാൻസർ രോഗികളുമാണ്. ഇവരിൽ 40 പേർ അമ്പെ കിടപ്പിലായവരുമാണ്. ഏഴു പേർ ശരീരത്തിൽ മെഡിക്കൽ ഉപകരണ ഘടിപ്പിച്ച് കഴിച്ചു കൂട്ടുന്നവരുമുണ്ട്. ഇവരെ വീടുകളിലെത്തി പരിചരിക്കാനും ആവശ്യമായ തുടർ ചികിത്സയും മരുന്നുകളും ലഭ്യമാക്കുന്നതിനും നഗരസഭയിലെ പാലിയേറ്റീ പ്രവർത്തനം അവതാളത്തിലായതിൻ്റെ ഭാഗമായി കഴിയുന്നില്ല.

Post a Comment

Previous Post Next Post