Trending

മൊബൈൽ ഫോൺ സമിതി "ടെലി കോൺക്ലേവ്"2025"

കേരള മൊബൈൽ ഫോൺ സമിതി കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി
മൊബൈൽ അനുബന്ധ വ്യാപാരികളുടെയും ടെക്നിഷ്യൻമാരുടെയും
പ്രയാസങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യുവാനും നൂതന സാങ്കേതിക
വിദ്യകളും ആശയങ്ങളും മനസിലാക്കാനും വേണ്ടിയാണ്- മൊബൈൽ ഫോൺ സമിതി "ടെലി കോൺക്ലേവ്"2025" എന്ന പരിപാടി ആസൂത്രണം ചെയ്യുന്നത്. പ്രസ്തുത പരിപടിയുടെയും വര്‍ഷം തോറും നടത്തി വരുന്ന
ഫുട്ബോൾ ടൂർണമെന്റിന്റെയും സ്വാഗതസംഘം രൂപീകരണ യോഗം മൊബൈൽ ഫോൺ സമിതി സംസ്ഥാന സെക്രട്ടറി C.V. ഇക്ബാൽ നിർവഹിച്ചു. വ്യാപാര വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ.സി മമ്മദ് കോയ ചെയർമാനായും കെ.ടി.ഷഹദാബ് മുഹമ്മദ് കൺവിനറും ഫാസലുറഹ്മാൻ ടഷറും മായി 51 അംഗ കമ്മിറ്റി രൂപീകരിച്ചു.സി.മൊയ്തീൻ കോയ, നവാസ് കോയിശ്ശേരി, നിസാർ അഹമ്മദ്, അനൂപ് തുടങ്ങിയവർ സംസാരിച്ചു യോഗത്തിൽ ഷൈജു ചീക്കിലോട്ട് അദ്ധ്യക്ഷത വഹിച്ചു. ഷഹദാബ് സ്വാഗതവും കുഞ്ഞുമോൻ നന്ദി പറഞ്ഞു

        

Post a Comment

Previous Post Next Post