Trending

വോട്ടർമാരുടെ ലിംഗാനുപാതത്തിൽ കേരളം രാജ്യത്ത് രണ്ടാമതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർമാരുടെ ലിംഗാനുപാതത്തിൽ കേരളം ഇന്ത്യയിൽ രണ്ടാമതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പുതിയ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഒരു കോടി 43 ലക്ഷത്തി 36,133 സ്ത്രീ വോട്ടർമാരാണുള്ളത്. ഇത് ആകെ വോട്ടർമാരുടെ 51.56 ശതമാനമാണ് .

1000 പുരുഷ വോട്ടർമാർക്ക് 946 സ്ത്രീ വോട്ടർമാർ എന്ന ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് നിലവിൽ സംസ്ഥാനത്തെ വോട്ടർമാരുടെ ലിംഗാനുപാതം. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള കേരളത്തിന്റെ പ്രതിബദ്ധതയാണ് വ്യക്തമാകുന്നതെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.

Post a Comment

Previous Post Next Post