Trending

ഫറോ റൺ; മിനി മാരത്തോൺ ഞായറാഴ്ച ഫാറൂഖ് കോളേജിൽ

ഫറോക്ക് : റൺ ഫോർ ഹെൽത്ത് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തി ക്കുന്നതിൻ്റെ ഭാഗമായി നാളെ ഞായറാഴ്ച ഫാറൂഖ് കോളേജിൽ മിനിമാരത്തോൺ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഫാറൂഖ് കോളേജ് ഗ്രൗണ്ട് കേന്ദ്രീകരിച്ച് വ്യായാമം ചെയ്യുന്ന കൂട്ടാഴ്മയായ എഫ്.സി.റണ്ണേഴ്സ് ആഭിമുഖ്യത്തിലാണ് മിനിമാരത്തോൺ സംഘടിപ്പിക്കുന്നത്.

ഫാറൂഖ് കോളേജ് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ കോമ്പൗണ്ടിൽ നിന്നു തുടങ്ങി പരുത്തിപ്പാറ, കോടമ്പുഴ, പേട്ട, ചുങ്കം, തിരിച്ചിലങ്ങാടി, മേലെവാരം വഴി ഫാറൂഖ് കോളേജിൽ എത്തുന്ന രീതിയിൽ
8 കിലോമീറ്ററാണ് ദൈർഘ്യം. പാരീസൺ കമ്പനി സ്പോൺസറിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600ൽപരം അത് ലറ്റുകൾ മാരത്തോണിൽ പങ്കെടുക്കും.

സമൂഹത്തെ ലഹരി വിപത്തിൽ നിന്നും രക്ഷിച്ചെടുക്കാനും എല്ലാവർക്കും ആരോഗ്യ സംരക്ഷണം എന്നതാണ് എഫ് സി റണ്ണേഴ്സിൻ്റെ ഉദ്ദേശലക്ഷ്യം. ഞായറാഴ്ച രാവിലെ 6.15ന് മുൻ സന്തോഷ് ട്രോഫി താരം കെ. അഷറഫ് ഫ്ലാഗ് ഓഫ് ചെയ്യും.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.
വിജയികൾക്ക് യഥാക്രമം 5000, 3000, 2000 ക്യാഷ് അവാർഡ് നൽകും. വാർത്താ സമ്മേളനത്തിൽ രാമനാട്ടുകരനഗര സഭ വൈസ് ചെയർമാൻ കെ. സുരേഷ്, കെ. സുധീഷ് കുമാർ, സിയാം ബഷീർ, കെ. മുസ്തഫ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post