Trending

ഗെയ്റ്റ് മോഷ്ടാക്കൾ പിടിയിൽ

ബേപ്പൂർ ചേനോത്ത് സ്കൂളിന് പടിഞ്ഞാറ് വശം ഹരിശ്രീ അപ്പാർട്ട്മെൻ്റിന് സമീപം പുനർ നിർമ്മാണത്തിലുള്ള
റാബിയ മൻസിൽ എന്ന വീടിന്റെ മുപ്പതിനായിരം രൂപയോളം വിലവരുന്ന ഇരുമ്പ് ഗെയ്റ്റ് മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ.

അരക്കിണർ പാലശ്ശേരി മഠം സലീം (47), ബേപ്പൂർ
വെസ്റ്റ് മാഹി ചേനോടൊത്ത് നിഖിൽ (32), ആദർശ്, ഉബൈദ്
എന്നിവരാണ് മാറാട് പോലിസിന്റെ പിടിയിലായത്. 

മാറാട് ഇൻസ്പെക്ടർ ബെന്നി ലാലു, SI അജിത്ത്, SI സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ഫറോക്ക്, മാറാട്, ബേപ്പൂര് സ്റ്റേഷനുകളിൽ പൊതുശല്യത്തിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും മറ്റും കേസ് നിലവിലുണ്ട്.

Post a Comment

Previous Post Next Post