ദമാം നവോദയ അംഗമായിരിക്കെ മരണപ്പെട്ട അത്തോളി സ്വദേശി അയൂബിൻ്റെ കുടുംബത്തിന് സംഘടന നൽകുന്ന കുടുംബ സഹായ ഫണ്ട് അയൂബിൻ്റെ കുടുംബം താമസിക്കുന്ന വീട്ടിൽ CPIM ഫറൂഖ് ലോക്കൽ സെക്രട്ടറി സ: പ്രകാശൻ പേരോത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ CPIM ഫറൂഖ് ഏരിയാ സെക്രട്ടറി സ. രാധാഗോപി അയൂബിൻ്റെ കുടുംബത്തിന് കൈമാറി. നവോദയ മുൻ എക്സിക്യൂട്ടീവും പ്രവാസി സംഘം ഫറൂഖ് ഏരിയ എക്സിക്യൂട്ടീവ് അംഗം സ. ജയൻ ബേപ്പൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ നവോദയ മുൻ രക്ഷാധികാരി സ. കൃഷ്ണൻ മന്നോത്ത് പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ സംഘടനയുടെ ഇടപെടലുകളെ കുറിച്ച് സംസാരിച്ചു. സീനിയർ സിറ്റിസൻ ജില്ലാ കമ്മിറ്റി അംഗം സ. ചന്ദ്രശേഖരൻ പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗവും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ സ. സി.വി.ഇഖ്ബാൽ, CPIM അരക്കിണർ ലോക്കൽ കമ്മിറ്റി അംഗവും നോർത്ത് ബ്രാഞ്ച് സെക്രട്ടറിയുമായ സ. രുഗ്മിണി എന്നിവർ അഭിവാദ്യമർപ്പിച്ചു. നവോദയ മുൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളായിരുന്ന സ. ലോഹിതാക്ഷൻ, സ. വിജയകുമാർ നങ്ങ്യേത്ത് , സ . ഫൈസൽ പ്രവാസിസംഘം ഏരിയാ കമ്മിറ്റി അംഗങ്ങൾ, നവോദയ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത പരിപാടിക്ക് നവോദയ മുൻ കേന്ദ്ര കമ്മിറ്റി അംഗവും പ്രവാസി സംഘം ഫറൂഖ് ഏരിയാ പ്രസിഡൻ്റുമായ സ. പീറ്റർ നന്ദി പറഞ്ഞു.
