ബെംഗളൂരു: കർണാടകയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്
byC Live News World
•
0
